ചെങ്കടലിൽ ഹൂതി ആക്രമണം; മൂന്ന് കപ്പൽ ജീവനക്കാർ കൊല്ലപ്പെട്ടു

This photograph shared by Indian navy on the X platform shows a firefighting team from Indian Navy vessel INS Kolkata responding to a fire on Liberian-flagged Merchant ship MSC Sky II caused due to a suspected drone/missile attack in the Gulf of Aden, Tuesday, March 5, 2024. (Indian Navy on X via AP)

ചെങ്കടലിൽ ചരക്ക് കപ്പലിനുനേരെ ഹൂതി വിമതർ നടത്തിയ മിസൈൽ ആക്രമണത്തിൽ മൂന്ന് കപ്പൽ ജീവനക്കാർ കൊല്ലപ്പെട്ടു. നാല് പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇതിൽ മൂന്ന് പേരുടെ പരിക്ക് ഗുരുതമാണ്. ഗ്രീസിൻറെ ഉടമസ്ഥതയിലുള്ള ട്രൂ കോൺഫിഡൻസ് എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തിൽ തീപിടിച്ച കപ്പലിന് കാര്യമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

കരീബിയൻ രാജ്യമായ ബാർബഡോസിനുവേണ്ടി സർവീസ് നടത്തുകയായിരുന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. ചെങ്കടലിലെ ഹൂതി ആക്രമണത്തിൽ കപ്പൽ ജീവനക്കാർ മരിക്കുന്നത് ഇതാദ്യ സംഭവമാണ്

രക്ഷാപ്രവർത്തനത്തിൽ ഇന്ത്യൻ നേവിയും പങ്ക് ചേർന്നിട്ടുണ്ട്. കപ്പലുകൾക്ക് നേരെ മേഖലയിൽ നടത്തുന്ന മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് യുഎൻ ഉൾപ്പെടെയുള്ള സംഘടനകളും നിരവധി രാജ്യങ്ങളും ആവശ്യപ്പെട്ടിരുന്നു. വിവിധ രാജ്യങ്ങളിലേക്കുള്ള ചരക്കുകളുടെ കയറ്റുമതിക്കുള്ള പ്രധാന വഴികളിലൊന്നാണ് ചെങ്കടൽ.

യൂറോപ്പിനും ഏഷ്യയ്‌ക്കും ഇടയിലുള്ള പ്രധാന പാതയായ ഇവിടെയാണ് ഷിപ്പിങ് ട്രാഫിക്കിൻറെ 15 ശതമാനവും വരുന്നത്. ഹൂതി ആക്രമണത്തെ തുടർന്ന് ഷിപ്പിങ് കമ്പനികൾ ചെങ്കടൽ വഴിയുള്ള കയറ്റുമതി നിർത്തിവച്ചിട്ടുണ്ട്. കേപ് ഓഫ് ഗുഡ് ഹോപ് വഴി പോകുന്ന ബദൽ റൂട്ടാണ് പല കപ്പലുകളും തിരഞ്ഞെടുക്കുന്നത്. ഇത് യാത്രാചെലവും ദൈർഘ്യവും ഉയർത്തുന്നതാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments