സിദ്ധാർഥന്റെ മരണം: വെറ്ററിനറി സർവകലാശാല ഡീനിനും അസി. വാർഡനും സസ്‌പെൻഷൻ

വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥൻ മരിച്ച സംഭവത്തിൽ ഡീനിനെയും അസിസ്റ്റൻറ് വാർഡനെയും വൈസ് ചാൻസലർ സസ്പെൻഡ് ചെയ്തു. ഇരുവരിൽ നിന്നും ഗുരുതരമായ വീഴ്ചകളുണ്ടായെന്ന് പരാതി ഉയർന്നതിനെ തുടർന്നാണ് കോളേജ് ഡീൻ എം.കെ. നാരായണനേയും അസിസ്റ്റന്റ് വാർഡൻ ആർ. കാന്തനാഥനെയും പുതിയ വൈസ് ചാൻസലർ ഡോ. സി.സി. ശശീന്ദ്രൻ സസ്‌പെൻഡ് ചെയ്തത്. സംഭവത്തെ കുറിച്ച് നേരത്തെ ഇരുവരോടും വി.സി വിശദീകരണം തേടിയിരുന്നു.

തങ്ങളുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും കൃത്യമായ സമയത്ത് ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നും എല്ലാം നിയമപ്രകാരം ചെയ്തിരുന്നു എന്നുമാണ് ഇവർ വിസിക്ക് നൽകിയ വിശദീകരണം. ഇത് തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്‌പെൻഷൻ. ഇവർ സ്ഥാനത്ത് തുടരുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും വിസി.ചൂണ്ടിക്കാട്ടി. അതേസമയം സസ്‌പെൻഷൻ പോരെന്നും ഡീനിനെ കേസിൽ പ്രതി ചേർക്കണമെന്നും സിദ്ധാർഥന്റെ പിതാവും യൂത്ത് കോൺഗ്രസും ആവശ്യപ്പെട്ടു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments