NationalReligion

90-ാം വയസ്സിൽ രാംലല്ലയ്ക്ക് മുൻപിൽ രാഗസേവ സമർപ്പിച്ച് വൈജയന്തിമാല

അയോദ്ധ്യയിൽ രാംലല്ലയ്ക്ക് മുൻപിൽ രാഗസേവ സമർപ്പിച്ച് പ്രശസ്ത നടിയും നർത്തകിയുമായ വൈജയന്തിമാല. 90-ാം വയസിലാണ് വൈജയന്തിമാല പ്രായത്തെ തോൽപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ചത്. അതു കൊണ്ട് തന്നെ ആരാധകർ ഞെട്ടിച്ചിരിക്കുകയാണ്. പ്രായത്തിൻറെ എല്ലാ വെല്ലുവിളികളെയും അതി ജിവിച്ചുകൊണ്ടാണ് വൈജയന്തിമാല ഭരതനാട്യ പ്രകടനം ഭഗവാൻ രാമൻ മുൻപിൽ സമർപ്പിച്ചത്.

വൈജയന്തിമാലയുടെ കലാപ്രകടനം വളരെ പെട്ടെന്നാണ് സുഹമാദ്ധ്യമങ്ങളിൽ വൈറലാണ്.നിരവധി ആരാധകർ താരത്തിന് അഭിനന്ദനവുമായി രംഗത്തെത്തി. വളരെ ഗംഭീര പ്രകടനം, അഭിനന്ദനങ്ങൾ ഇങ്ങനെ നീളുന്നു കമൻ്റുകൾ.

പദ്മ പുരസ്കാരങ്ങളിൽ വൈജയന്തിമാല പദ്മ വിഭൂഷൺ പുരസ്കാരത്തിന് അർഹരായ വ്യക്തിയാണ് ടിയും നർത്തകിയുമായ വൈജയന്തിമാല. ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിക്കപ്പെട്ട പുരസ്കാര പ്രഖ്യാപനത്തിലാണ് വൈജയന്തിമാല ഇടം പിടിച്ചത്. നേരത്തേ പത്മശ്രീ, കലൈമാമണി, സംഗീത നാടക അക്കാദമി പുരസ്‌കാരം തുടങ്ങി നിരവധി ബഹുമതികൾക്കും വൈജയന്തിമാലയും അർഹരായിട്ടുണ്ട്.

ജനുവരി 22-ന് അയോധ്യാ രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് ശേഷം രാഗസേവ എന്ന പേരിൽ കലാപ്രകടനങ്ങൾ നടക്കുന്നു. പ്രതിഷ്ഠാ ചടങ്ങുകളുടെ തുടർച്ചയായി 27-ാം തീയതി മുതൽ ആണ് രാഗ സേവ എന്ന പേരിൽ കലാപ്രകടനങ്ങൾ ആരംഭിച്ചത്. നിരവധി ബോളിവുഡ് താരങ്ങളടക്കം രാഗ സേവയ്ക്കായി ഭഗവാൻറെ മുൻപിൽ എത്തിയിരുന്നു. ഇതിൻ്റെ ഭാഗമായാണ് വൈജയന്തിമാലയും രാമസന്നിധിയിൽ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *