സിദ്ധാർത്ഥ് കൊലക്കേസ് ; പ്രതികളെ സംരക്ഷിക്കുന്നുവെന്ന ആരോപണം തെറ്റെന്ന് എസ്എഫ്ഐ

തിരുവനന്തപുരം : സിദ്ധാർത്ഥ് കൊലക്കേസിലെ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടു വരുമെന്ന വാദവുമായി എസ് എഫ് ഐ . പ്രതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നാണ് എസ്എഫ്ഐയുടെ ആവശ്യമെന്നാണ് എസ് എഫ് ഐ നേതാവ് അനുശ്രീ പറഞ്ഞത് .

അക്രമി സംഘത്തിൽ ഉണ്ടായിരുന്ന വിദ്യാർത്ഥികളിൽ ചിലർക്ക് എസ്എഫ്ഐയുമായി ബന്ധമുള്ളതായി ആരോപണം ഉയർന്നപ്പോൾത്തന്നെ അവർക്കെതിരെ സംഘടനാപരമായ നടപടി എടുത്തിരുന്നെന്നുമാണ് അനുശ്രീ പറഞ്ഞത് . സിദ്ധാർഥിന്റെ നെടുമങ്ങാട് കുറക്കോടിലെ വീട്ടിൽ മാതാപിതാക്കളെ കാണാനെന്ന പേരിൽ എത്തിയതാണ് എസ്എഫ്ഐ നേതാക്കൾ.

സിദ്ധാർഥിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ എസ്.എഫ്.ഐ നേതാക്കളായ കോളേജ് യൂണിയൻ ചെയർമാനും യൂണിറ്റ് സെക്രട്ടറിയും കഴിഞ്ഞ ദിവസമാണ് കീഴടങ്ങിയത് .

കോളേജ് യൂണിയൻ ചെയർമാനും താഴെ കണിയാരം കേളോത്ത് വീട്ടിൽ കെ. അരുൺ, എസ്.എഫ്.ഐ.കോളേജ് യൂണിറ്റ് സെക്രട്ടറിയും മാനന്തവാടി ക്ലബ്ബ് കുന്ന് സ്വദേശിയുമായ അമൽ ഇഹ്സാനുമാണ് കീഴടങ്ങിയത്. രണ്ടു പേരും ഇന്ന് രാത്രി കൽപ്പറ്റ ഡി.വൈ.എസ്.പിക്ക് മുന്നിലാണ് കീഴടങ്ങിയത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments