പൂർണ്ണമായും പ്രകൃതിദത്തമായ പഞ്ഞി ഉപയോഗിച്ചുള്ള കിടക്കകൾ നിർമ്മിച്ച് ലോകമാകെ ഡിമാന്റ് സൃഷ്ടിക്കുന്ന പുതിയ സംരംഭത്തിന് തുടക്കമിട്ടിരിക്കുകയാണ് ​ഗോകുലം ​ഗോപാലൻ. ​ഗോകുലവും അൻപത് വർഷമായി പഞ്ഞിക്കിടക്ക നിർമ്മിക്കുന്ന KVH ​ഗ്രൂപ്പും ലയിച്ചാണ് ഗോകുലം ബ്യൂണോ ബെഡ്ഡുകൾ പുറത്തിറങ്ങുന്നത്.

നാടൻ പഞ്ഞിക്കായ ശേഖരിച്ച്, നൂറ് ശതമാനം ശുദ്ധമായ പഞ്ഞിക്കിടക്കകൾ നിർമ്മിക്കുന്ന ലോകത്തെ അപൂർവ്വം കമ്പനികളിലൊന്നായി മാറുകയാണ് ​ഗോകുലം ബ്യൂണോ ബെഡ് കമ്പനി.

നവജാത ശിശുക്കൾക്കും വയോജനങ്ങൾക്കും കിടപ്പ് രോ​ഗികൾക്കും ശാരീരികമായ സൗഖ്യം നൽകുന്നതാണ് ഈ പ്രക‍ൃതിമെത്തകൾ. ഇന്ത്യൻ പഞ്ഞിക്ക് ലോകമാകെ ലഭിക്കുന്ന സ്വീകാര്യത കൂടി അറിയുമ്പോഴാണ്, നീണ്ട സംരംഭ ജീവിതത്തിൽ‌ എപ്പോഴും പുത്തൻ സാധ്യത തേടുകയും അവ പ്രാവർത്തികമാക്കുകയും ചെയ്യുന്ന ​ഗോകുലം ​ഗോപാലന്റെ സംരംഭക നൈപുണ്യം വായിച്ചെടുക്കേണ്ടത്.

ഗോകുലം ഗ്രൂപ്പും കെ വി എച്ച് ഗ്രൂപ്പും ചേർന്ന് കുട്ടികൾക്കായി നിർമ്മിക്കുന്ന ഗോകുലം ബ്യൂണോ ബേബി കെയർ പ്രോഡക്റ്റ് പുറത്തിറക്കുന്ന ചടങ്ങിലും വ്യത്യസ്ത കൊണ്ടുവരാൻ അദ്ദേഹത്തിന് കഴിഞ്ഞു.

ബ്യൂണോ ബെഡ്ഡുകൾ അവതരിപ്പിച്ച ഉസ്മാൻ കെ വിയുടെ സംരംഭത്തിലെ സമൂഹിക പ്രാധാന്യവും, അതിലെ നന്മയും കണ്ടറിഞ്ഞാണ്, ഗോകുലം കെ വി എച്ച് ബേബി കെയർ പ്രോഡക്റ്റ് പുറത്തിറക്കാൻ ​ഗോകുലം ​ഗോപാലൻ തയ്യാറായത്. പ്രകൃതിദത്തമായ പഞ്ഞിയിൽ നിന്നും പുത്തൻ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഗോകുലം ബ്യൂണോ ബെഡ്ഡുകൾ തയാറാക്കുന്നത്.