സ്വപ്നയെ തോമസ് ഐസക്ക് മൂന്നാറിലേക്ക് ക്ഷണിച്ചത് പത്തനംതിട്ടയിൽ വൻചർച്ച! മാനനഷ്ടത്തിന് കേസ് കൊടുക്കണം എന്ന് ഗോവിന്ദൻ, ഉപദേശം തള്ളി ഐസക്ക്; പി.ആർ ടീമിൽ പ്രതീക്ഷ അർപ്പിച്ച് ഐസക്ക്
ഗോവിന്ദൻ്റെ ഉപദേശം തള്ളി തോമസ് ഐസക്ക്. സ്വപ്ന സുരേഷിനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കണം എന്ന ഗോവിന്ദൻ്റെ ഉപദേശം ആണ് ഐസക്ക് തള്ളിയത്. മാനനഷ്ടത്തിന് കേസ് കൊടുത്ത് പത്തനംതിട്ടയിൽ ഇറങ്ങിയാൽ എൽ.ഡി.എഫിന് അത് ഗുണം ചെയ്യും എന്ന ഉപദേശം ഐസക്കിന് പിടിച്ചില്ല. പത്തനംതിട്ടക്ക് പ്രത്യേക സ്ട്രാറ്റജി തൻ്റെ മനസിൽ ഉണ്ടെന്നായിരുന്നു ഐസക്കിൻ്റെ മറുപടി.
ഒരു ചാനൽ അഭിമുഖത്തിനിടെ സ്വപ്ന സുരേഷ് തോമസ് ഐസക് ഉൾപ്പടെയുള്ള മൂന്ന് സിപിഎം നേതാക്കൾക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചത്. തോമസ് ഐസക് നേരിട്ടായിരുന്നില്ല താത്പര്യം പ്രകടിപ്പിച്ചത്. ചില സിഗ്നലുകൾ നൽകിയായിരുന്നു. തന്നെ വീടിന്റെ മുകളിലേക്ക് ക്ഷണിച്ചു. മൂന്നാറിലേക്ക് പോകാമെന്ന് പറഞ്ഞു -സ്വപ്ന അന്ന് പറഞ്ഞത് ഇങ്ങനെയായിരുന്നു.
എന്നാല്‍ ഐസക്ക് ഈ ആരോപണങ്ങളെ നിഷേധിക്കുകയാണ് ചെയ്തത്. സ്വബോധമുള്ള ഏതെങ്കിലും മന്ത്രി കറങ്ങാനായിട്ട് ടൂറിസ്റ്റ് കേന്ദ്രത്തിൽ പോകുമോ..? അതും കറങ്ങാനായിട്ട് വേണ്ടത്ര താമസ സൗകര്യമില്ലാത്ത മൂന്നാറിലേക്കൊക്കെ ആരെങ്കിലും ക്ഷണിക്കുമോയെന്നായിരുന്നു സ്വപ്നയുടെ ആരോപണത്തെ കുറിച്ചുള്ള ഐസക്കിൻ്റെ മറുപടി.
ആരോപണത്തിൽ ഉറച്ച് നിന്ന സ്വപ്ന മാനനഷ്ടത്തിന് കേസ് കൊടുക്കാൻ ഐസക്കിനെ വെല്ലുവിളിച്ചു. ഐസക്ക് അനങ്ങിയില്ല. ഐസക്കിന് ഒളിക്കാനുണ്ടെന്ന് വ്യക്തം. പാർട്ടി സെക്രട്ടറിയായി ചാർജെടുത്ത ഉടൻ സ്വപ്നയുടെ ലൈംഗീകാരോപണത്തിന് മാനനഷ്ട കേസ് കൊടുക്കാൻ കടകംപള്ളിയോടും ശ്രീരാമകൃഷ്ണനോടും ഐസക്കിനോടും ഗോവിന്ദൻ ആവശ്യപ്പെട്ടു. പാർട്ടി സെക്രട്ടറിയുടെ വാക്കുകൾക്ക് പുല്ല് വില പോലും ഇവർ കല്പിച്ചില്ല.
പാർലമെൻ്റിൽ മൽസരിക്കാൻ യച്ചൂരിയും ബേബിയും വഴിയാണ് ഐസക്ക് ഓപ്പറേഷൻ നടത്തിയത്. അപ്പോഴും ഗോവിന്ദൻ മാനനഷ്ട കേസ് കൊടുക്കൽ ആവശ്യം ഉന്നയിച്ചു. ലോക സഭസീറ്റ് പ്രതീക്ഷിച്ച രാജു എബ്രഹാം ഉൾപ്പെടെയുള്ളവരുടെ കാല് വാരൽ പത്തനംതിട്ടയിൽ ഐസക്ക് പ്രതീക്ഷിക്കുന്നുണ്ട്.
അതുകൊണ്ട് തന്നെ അമേരിക്കൻ ഐ.ടി വിദഗ്ധൻ അടങ്ങുന്ന പി.ആർ സംഘമാണ് ഐസക്കിൻ്റെ പ്രചരണത്തിൻ്റെ തിരക്കഥ രചിക്കുന്നത്. രാജ്യത്തിൻ്റെ ഭാവി ധനകാര്യ മന്ത്രി എന്ന നിലയിൽ ആണ് ഐസക്കിനെ പി.ആർ ടീം പത്തനംതിട്ടയിൽ അവതരിപ്പിച്ചിരിക്കുന്നത്.
സ്വപ്നയുടെ ലൈംഗീകാരോപണം പത്തനംതിട്ടയിൽ തെരഞ്ഞെടുപ്പ് ഗോദയിൽ ചർച്ചയാവുകയാണ്. ഇത് ചർച്ചയായാൽ തലയിൽ മുണ്ടിട്ട് നടക്കേണ്ടി വരുമെന്ന് ഗോവിന്ദന് അറിയാം. അതുകൊണ്ടാണ് ഗോവിന്ദൻ മുന്നറിയിപ്പ് നൽകിയതും.
പിണറായി സർക്കാരിൻ്റെ ദുർഭരണത്തോടൊപ്പം ഐസക്കിൻ്റെ മൂന്നാർ ക്ഷണവും തെരഞ്ഞെടുപ്പിൻ്റെ വിധി നിർണയിക്കും. കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനത്ത് നിന്ന് എൽ.ഡി. എഫ് സ്ഥാനാർത്ഥി തോമസ് ഐസക്ക് മൂന്നാം സ്ഥാനത്ത് പോയാലും അൽഭുതപ്പെടേണ്ട.