ഈ പൊങ്കാല പിണറായി സർക്കാരിന്റെ കണ്ണ് തുറക്കാൻ ; സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധ പൊങ്കാലയിട്ട് സിപിഒ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികള്‍

തിരുവനന്തപുരം : പിഎസിയുടെ തു​ഗ്ലക്ക് പരിഷ്കരണം തുടറന്ന് കാട്ടാൻ സെക്രട്ടറിയേറ്റിന് മുന്നിൽ‌ പൊങ്കാല അർപ്പിച്ച് സിപിഒ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികള്‍ . അവരുടെ കുടുംബത്തോടൊപ്പമാണ് ഇന്ന് സെക്രട്ടറിയേറ്റിൽ പ്രതിഷേധ പൊങ്കാല ഇട്ടത്. കുറച്ച് ദിവസങ്ങളായി സിപിഒ റാങ്ക് ലിസ്റ്റിൽ വന്ന ഉദ്യോഗാർഥികൾ റാങ്ക് ലിസ്റ്റിൽ എത്തിയിട്ട് പോലും നിയമനം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തി വരികയായിരുന്നു .

വ്യത്യസ്തമായ പല രീതികളിലൂടെയാണ് ഇവർ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിന് മുമ്പ് തലമുണ്ഡനം ചെയ്തും ശവമഞ്ചത്തിൽ പ്രതീകാത്മക മൃതദേഹങ്ങളായി കിടന്നും പച്ച പുല്ല് തിന്നും എല്ലാം പ്രതിഷേധം നടത്തിയിരുന്നു. റാങ്ക് പട്ടിക അവസാനിക്കാനിരിക്കെ 21 ശതമാനം ആളുകൾ മാത്രമാണ് നിയമിതരായിട്ടുള്ളത്.

2019ലെ സിപിഒ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളാണിവർ. ലിസ്റ്റിന്‍റെ കാലാവധി കഴിയാൻ ഇനി 54 ദിവസം മാത്രമാണ് ബാക്കിയുള്ളത്. 2023 ലിസ്റ്റ് വന്നെങ്കിലും ജോലിക്ക് എടുത്തത് 21 ശതമാനം ആളുകളെ മാത്രം . പൊലീസിൽ ആൾ ക്ഷാമം രൂക്ഷമായിട്ടും നിയമന നടപടികൾ വേഗത്തിലാക്കിയിട്ടുമില്ല. റാങ്ക് ലിസ്റ്റിൽ വന്നവരാണ് ഇവർ. കാക്കിയിട്ട് പൊലീസ് ആകാൻ കൊതിക്കുന്നവർ.

എന്നാൽ മെയിൻസും പ്രിലിംസും ഉൾപ്പെടെ എല്ലാ കടമ്പകളും കടന്ന് ഇവിടെ എത്തിയിട്ടും ജോലി എന്നത് ഇപ്പോൾ ഇവർക്ക് സ്വപ്നം മാത്രമാണ്. ആ സ്വപ്നത്തിലേക്ക് ഒന്നു നടന്നു കയറാൻ തലയിലെ മുടി പോലും മുറിക്കേണ്ടി വന്നു ഇവർക്ക്.. ഇവിടെയും തീരുന്നില്ല സമരം..ഉപ്പിനു മുകളിൽ നിന്നും ശവമഞ്ചത്തിൽ പ്രതീകാത്മക മൃതദേഹങ്ങളായി കിടന്നുമെല്ലാം ഇവർ സർക്കാരിനോട് കേഴുകയാണ്. പരിഗണിക്കണം പതിനായിരത്തോളം വരുന്ന ചെറുപ്പക്കാരുടെ ജീവിതമാണ് പ്രതിസന്ധിയിലാകുന്നതെന്ന്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments