തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകളും പൊതുമരാമത്ത് മന്ത്രിയുടെ ഭാര്യയുമായ വീണ വിജയൻ ഉപയോഗിക്കുന്ന സർക്കാർ വാഹനത്തിൻ്റെ വിവരങ്ങൾ പുറത്ത് വിടാതെ മന്ത്രി മുഹമ്മദ് റിയാസ്. (Veena Vijayan’s Official Car)
കേരള റോഡ് ഫണ്ട് ബോർഡിൻ്റെ വാഹനം വീണയുടെ ഉപയോഗിക്കുന്ന വിവരം മലയാളം മീഡിയ റിപ്പോർട്ട് ചെയ്തിരുന്നു.
പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള കേരള റോഡ് ഫണ്ട് ബോർഡിൽ എത്ര വാഹനങ്ങളുണ്ട് , ഓരോ വാഹനവും ആരാണ് ഉപയോഗിക്കുന്നത്, മന്ത്രിയുടെ ആവശ്യങ്ങൾക്കായി വാഹനം വിട്ട് നൽകിയിട്ടുണ്ടോ, കഴിഞ്ഞ 6 മാസത്തെ യാത്രകളുടെ ലോഗ് ബുക്കുകൾ എന്നീ ചോദ്യങ്ങളാണ് എൽദോസ് കുന്നപ്പിള്ളി എം എൽ എ മുഹമ്മദ് റിയാസിനോട് ഉന്നയിച്ചത്.
റോഡ് ഫണ്ട് ബോർഡിൽ നിന്ന് എല്ലാ വിശദാംശങ്ങളും അടങ്ങിയ മറുപടി റിയാസിൻ്റെ ഓഫിസിൽ എത്തിച്ചിരുന്നു. റോഡ് ഫണ്ട് ബോർഡിൻ്റെ 2 വാഹനങ്ങൾ റിയാസിൻ്റെ ഓഫിസിലെ ആവശ്യത്തിനും വീണയുടെ യാത്രക്കും ആണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ റിയാസിൻ്റെ ഓഫിസ് റോഡ് ഫണ്ട് ബോർഡ് നൽകിയ മറുപടി പൂഴ്ത്തി.
പകരം വിവരം ശേഖരിച്ചു വരുന്നു എന്ന മറുപടിയാണ് നിയമസഭയിൽ സമർപ്പിച്ചത്. മുഹമ്മദ് റിയാസിന് എത്ര ഔദ്യോഗിക വാഹനങ്ങൾ അനുവദിച്ചിട്ടുണ്ടെന്ന് ഫെബ്രുവരി 1 ലെ അൻവർ സാദത്തിൻ്റെ ചോദ്യത്തിനും മറുപടിയില്ല. നിയമസഭ ചോദ്യങ്ങൾക്ക് തലേ ദിവസം വൈകുന്നേരം 5 മണിക്ക് മുമ്പ് മറുപടി നൽകണമെന്നാണ് ചട്ടം. 2 ഔദ്യോഗിക വാഹനങ്ങൾ ഉള്ള സംസ്ഥാനത്തെ ഏക മന്ത്രിയാണ് റിയാസ്.
റിയാസിൻ്റെ ഓഫിസിലെ പ്രൈവറ്റ് സെക്രട്ടറിയുടെ മകളുടെ ആവശ്യത്തിന് ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്ത ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. റിയാസിൻ്റെ ഓഫിസിലെ ചിലരുടെ മക്കൾ സ്ക്കൂളിൽ പഠിക്കാൻ പോകുന്നതും തിരിച്ച് വരുന്നതും സർക്കാർ വാഹനത്തിൽ ആണ്. പെട്രോളിൻ്റേയും ഡീസലിൻ്റേയും വില വർധിച്ചതോടെ പേഴ്സണൽ സ്റ്റാഫുകളുടെ വാഹന ദുരുപയോഗവും വർദ്ധിച്ചു.
കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ ഇന്നോവ ക്രിസ്റ്റയിലാണ് വീണ വിജയന്റെ സഞ്ചാരം. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള സ്ഥാപനമാണ് റോഡ് ഫണ്ട് ബോര്‍ഡ്. ഭര്‍ത്താവ് പി.എ. മുഹമ്മദ് റിയാസിന്റെ കീഴിലുള്ള സ്ഥാപനത്തിന്റെ വാഹനം ഭാര്യ വീണ വിജയന് ഉപയോഗിക്കുന്നു എന്നര്‍ത്ഥം.
കോടിശ്വരിയാണെങ്കിലും വീണ വിജയന് സ്വന്തമായി വാഹനമില്ല. മുഹമ്മദ് റിയാസ് തെരഞ്ഞെടുപ്പ് കമ്മീഷന് 2021 ല്‍ സമര്‍പ്പിച്ച സ്വത്ത് സംബന്ധിച്ച വിശദാംശങ്ങളില്‍ തനിക്കും ഭാര്യ വീണ വിജയനും സ്വന്തമായി വാഹനം ഇല്ലെന്ന് വ്യക്തമാക്കിയിരുന്നു.
ഔദ്യോഗിക വാഹനങ്ങള്‍ 2 എണ്ണമുള്ള മന്ത്രിയാണ് പി.എ. മുഹമ്മദ് റിയാസ്. തിരുവനന്തപുരത്തും കോഴിക്കോടും മന്ത്രി റിയാസിന് ഔദ്യോഗിക വാഹനങ്ങള്‍ അനുവദിച്ചിട്ടുണ്ട്.
മറ്റ് മന്ത്രിമാര്‍ക്കെല്ലാം ഔദ്യോഗിക വാഹനം ഒരെണ്ണം മാത്രമാണ് അനുവദിച്ചിരിക്കുന്നത്. റിയാസിന് പ്രത്യേക പരിഗണന എന്ന് വ്യക്തം.മുഖ്യമന്ത്രിക്ക് ഡല്‍ഹി, കണ്ണൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലായി 3 ഔദ്യോഗികവാഹനങ്ങള്‍ ഉണ്ട്. കൂടാതെ സുരക്ഷ എന്ന പേരില്‍ 28 ഓളം അകമ്പടി വാഹനങ്ങളും.
പേഴ്സണല്‍ സ്റ്റാഫില്‍ പ്രൈവറ്റ് സെക്രട്ടറിക്ക് മാത്രമാണ് ചട്ടപ്രകാരം ഔദ്യോഗിക വാഹനം ഉപയോഗിക്കാന്‍ അനുവാദം ഉള്ളത്. ഇന്ധന വില ഉയര്‍ന്നതോടെ പേഴ്സണല്‍ സ്റ്റാഫില്‍ ശിപായി മുതല്‍ സഞ്ചരിക്കുന്നത് സര്‍ക്കാര്‍ വാഹനത്തിലാണ്.
പേഴ്സണല്‍ സ്റ്റാഫുകളുടെ മക്കളുടെ സ്കൂളില്‍ പോക്കും സര്‍ക്കാര്‍ വാഹനത്തിലാണ്. സര്‍ക്കാര്‍ വാഹനങ്ങളുടെ ഇന്ധന ചെലവിനായി 110.49 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തായിരിക്കുന്നത്. പേഴ്സണല്‍ സ്റ്റാഫുകളുടെ വാഹന ദുരുപയോഗം വര്‍ദ്ധിച്ചതോടെ ഇന്ധന ചെലവിന് അധിക ഫണ്ട് അനുവദിക്കേണ്ടി വരും എന്ന ആശങ്കയിലാണ് ധനമന്ത്രി ബാലഗോപാല്‍ .