
മുംബൈ : അയോധ്യ പ്രതിഷ്ഠയ്ക്ക് പിന്നാലെ ക്യാമ്പസിൽ ആഘോഷം നടത്തിയതിനെ വിമർശിച്ച് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടെന്ന പരാതിയിൽ വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തു. മുംബൈ ഇൻ്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ സയൻസസ് വിദ്യാർത്ഥി അനന്തകൃഷ്ണൻ ആണ് അറസ്റ്റിലായത്.
അയോധ്യ പ്രതിഷ്ഠയ്ക്ക് പിന്നാലെ ക്യാമ്പസിൽ ആഘോഷം നടത്തിയതിനെ വിമർശിച്ച് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടെന്ന പരാതിയിലാണ് നടപടി. മതവിദ്വേഷം പ്രചരിപ്പിച്ചെന്ന ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് വിദ്യാർത്ഥിക്കെതിരെ കേസെടുത്തിരിക്കുന്നത്.
കേസിൽ മഹാരാഷ്ട്ര സ്വദേശിയായ വിദ്യാർത്ഥിയെയും കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും വിട്ടയച്ചു. ക്യാമ്പസിൽ അയോധ്യ പ്രതിഷ്ഠ ആഘോഷം സംഘടിപ്പിച്ചതിനെതിരെ വിദ്യാർത്ഥി പരാതി നൽകിയിരുന്നു.
അതേ സമയം ജനുവരി 22നാണ് അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ നടന്നത്. പ്രതിഷ്ഠയ്ക്ക് ശേഷം വൻ ഭക്തജന പ്രവാഹമാണെന്ന് റിപ്പോർട്ട് ഉണ്ട്.