World

ഉക്രൈയിന്‍ പ്രദേശമായ സെലിഡോവിനെ പിടിച്ചെടുത്തുവെന്ന് റഷ്യ

മോസ്കോ; റഷ്യയും ഉക്രൈയ്‌നും തമ്മിലുള്ള യുദ്ധം വളരെ രൂക്ഷമായിരിക്കുകയാണ്. റഷ്യയോട് യുദ്ധത്തില്‍ നിന്ന് പിന്‍ വാങ്ങാന്‍ പല രാജ്യങ്ങളും ആവശ്യപ്പെട്ടെങ്കിലും യുദ്ധം തുടരുക തന്നെയാണ് റഷ്യ ചെയ്യുന്നത്. ഇപ്പോഴിതാ കിഴക്കന്‍ ഉക്രൈയിനിലെ സെലിഡോവിനെ പിടിച്ചെടുത്തുവെന്ന് അവകാശപ്പെട്ടിരിക്കുകയാണ് റഷ്യ. പോക്രോവ്സ്‌കില്‍ നിന്ന് ഏകദേശം 18 കിലോമീറ്റര്‍ (10 മൈല്‍) തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന പട്ടണമായ സെലിഡോവ് പിടിച്ചെടുത്തത് വലിയ നേട്ടമാ ണെന്നും റഷ്യ അവകാശപ്പെട്ടു.

പോക്രോവ്സ്‌കില്‍ നിന്ന് ഏകദേശം 18 കിലോമീറ്റര്‍ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ഫ്രണ്ട്ലൈന്‍ പട്ടണമായ സെലിഡോവ് പിടിച്ചെടുക്കുന്നത് റഷ്യയുടെ ഏറ്റവും പുതിയ നേട്ടമാണ്. ഞങ്ങളുടെ വിജയകരമായ പ്രവര്‍ത്തനങ്ങളുടെ ഫലമായി… ഡൊനെറ്റ്‌ സ്‌ക് മേഖലയിലെ സെലിഡോവോ പട്ടണം പൂര്‍ണ്ണമായും ഉക്രൈയിനില്‍ നിന്ന് മോചിപ്പിക്കപ്പെട്ടുവെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞു.

സെലിഡോവിന്റെ തെക്കും ഉക്രേനിയന്‍ അധീനതയിലുള്ള വ്യാവസായിക പട്ടണമായ കുരാഖോവിനു സമീപവും സ്ഥിതി ചെയ്യുന്ന സമീപത്തെ ഗ്രാമങ്ങളായ ബൊഗോയവ്ലെങ്ക, കാറ്റെറിനിവ്ക, ഗിര്‍നിക് എന്നിങ്ങനെയുള്ള ചെറുപട്ടണങ്ങള്‍ പിടിച്ചെടുത്തതായി മോസ്‌കോ അവകാശപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഈ പ്രഖ്യാപനം വന്നത്.

Leave a Reply

Your email address will not be published. Required fields are marked *