ന്യൂയോര്‍ക്ക്: നനവുളള മൊബൈൽ ഫോൺ അരിയിൽ പൂത്തി വെള്ളം അരി വലിച്ചെടുത്ത് ഫോണിന്റെ ഈർപ്പം ഇല്ലാതാക്കുമെന്ന് വിശ്വസിക്കുന്നവരാണ് മിക്കവരും. എന്നാൽ ഈ ബുദ്ധി അത് വെറും മണ്ടത്തരമാണെന്നാണ് ഐഫോൺ കമ്പനി പറയുന്നു .
ദയവ് ചെയ്യ്ത് അങ്ങനെ ചെയ്യാതിരിക്കൂ എന്നാണ് കമ്പനി ആവശ്യപ്പെടുന്നത്. ഐഫോണില്‍ ല്വിക്വിഡ് ഡിറ്റക്ഷന്‍ അലര്‍ട്ട് ലഭിക്കുമ്പോള്‍ എന്തു ചെയ്യണമെന്ന് വിശദീകരിച്ചാണ് ആപ്പിള്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്. ‘ഐഫോണ്‍ അരി ബാഗില്‍ വയ്ക്കരുത്. അങ്ങനെ ചെയ്യുന്നത് അരിയുടെ ചെറിയ കണികകള്‍ ഐഫോണിന് കൂടുതല്‍ കേടുപാടുകള്‍ വരുത്തുന്നതിന് കാരണമാകും’- ആപ്പിള്‍ വ്യക്തമാക്കി.
ചില ഉൽപ്പന്നങ്ങൾക്ക് കേടുപാടുകൾ വരുത്തുന്നതിൽ നിന്ന് തടയാൻ അരിക്ക് കഴിയും എന്നാൽ ഇലക്ട്രോണിക്സിൽ നിന്ന് ഈർപ്പം വലിച്ചെടുക്കാനുള്ള മാന്ത്രിക കഴിവൊന്നും അരിക്കില്ലെന്നാണ് ആപ്പിള്‍ വിശദീകരിക്കുന്നത്. ഫോൺ നന്നാകുന്നതിന് പകരം കൂടുതൽ കേടുവരാനെ ഉപകരിക്കൂവെന്നാണ് ആപ്പിൾ വിശദീകരിക്കുന്നത്. ഹെയർ ഡ്രെയറുകളോ കംപ്രസ്ഡ് എയറോ ഉപയോഗിക്കുന്നത് ഒഴിവാക്കാനും ആപ്പിള്‍ നിര്‍ദ്ദേശിക്കുന്നു.
ചാർജിങ് പോർട്ടുകളിൽ പേപ്പർ ടവലുകളോ കോട്ടൻ പഞ്ഞിയോ ഉപയോഗിക്കരുതെന്നും ഇതെല്ലാം ഐഫോണിന് കേടുപാട് വരുത്തുമെന്നും കമ്പനി മുന്നറിയിപ്പ് നല്‍കുന്നു. നല്ല വായുസഞ്ചാരമുള്ള സ്ഥലത്ത് ഉണങ്ങാന്‍ വെച്ചും മറ്റും ഫോണിലെ വെള്ളം കളയാന്‍ ശ്രമിക്കാനാണ് ആപ്പിള്‍ നിര്‍ദേശിക്കുന്നത്.
ചാര്‍ജ് ചെയ്യുന്നതിന് മുമ്പ് 30 മിനിറ്റ് കാത്തിരിക്കുക. അലര്‍ട്ട് വീണ്ടും വരികയാണെങ്കില്‍ കുറച്ച് മിനിറ്റ് കൂടി കാത്തിരിക്കുക. ശരിക്കും ഉണങ്ങാന്‍ 24 മണിക്കൂര്‍ വരെ എടുത്തേക്കാം. ആ സമയപരിധി വരെ ഉപയോക്താക്കള്‍ക്ക് ലിക്വിഡ് ഡിറ്റക്ഷന്‍ അലര്‍ട്ട് കാണാനാകുമെന്നും കമ്പനി പറഞ്ഞു.