തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയിൽ രണ്ടുവയസ്സുകാരിയെ കാണാതായ സംഭവത്തിൽ നിർണ്ണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. വൈകിട്ട് ആറു മണിക്ക് ശേഷമുള്ള ദൃശ്യങ്ങളാണ് ഡി.സി.പിയുടെ നേതൃത്വത്തിൽ പരിശോധിക്കുന്നത്. സ്ഥലത്ത് ഫോറൻസിക് സംഘവും പരിശോധന നടത്തുന്നുണ്ട്. കുട്ടിയെ ഉപേക്ഷിക്കാൻ എത്തിയത് ചാക്ക ഭാഗത്തു നിന്നാണെന്നുംസംശയമുണ്ട്.
അതേസമയം കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും കുട്ടിയെ പേവാർഡിലേക്ക് മാറ്റിയെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് പേട്ടയിൽനിന്നു കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഹൈദരാബാദ് സ്വദേശികളായ അമർദീപ്-റബീനദേവി ദമ്പതികളുടെ മകൾ മേരിയെയാണ് കാണാതായത്.