ഭാര്യ കമലയുടെ പെന്‍ഷന്‍ പണം കൊണ്ടാണ് വീണ ഐ.ടി കമ്പനി തുടങ്ങിയതെന്ന പിണറായി വിജയന്റെ നിയമസഭയിലെ വെളിപ്പെടുത്തലിനെതിരെ നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. (Kamala Vijayan Pension Details)
കമലക്ക് ലഭിച്ച പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ എത്രയാണ് എന്ന തരത്തില്‍ നിരവധി ചോദ്യങ്ങളാണ് ഉയര്‍ന്നത്. 2019 ലാണ് ശമ്പളവും പെന്‍ഷനും അവസാനമായി പരിഷ്‌കരിച്ചത്. അതനുസരിച്ച് 25 വര്‍ഷം സര്‍വീസുള്ള സ്‌ക്കൂള്‍ ടീച്ചര്‍ക്ക് പരമാവധി 47 ലക്ഷം രൂപ പെന്‍ഷന്‍ ആനുകൂല്യമായി ലഭിക്കും.
മുഖ്യമന്ത്രിയുടെ ഭാര്യ വിരമിച്ചിട്ട് ഏകദേശം 15 വര്‍ഷത്തോളമായി. അന്നത്തെ പെന്‍ഷന്‍ ചട്ടങ്ങള്‍ പ്രകാരം 15 വര്‍ഷം മുമ്പ് വിരമിച്ച സ്‌ക്കൂള്‍ ടീച്ചറിന് പരമാവധി പെന്‍ഷന്‍ ആനുകൂല്യമായി ലഭിക്കുക 25 ലക്ഷം രൂപയാണ്.
7 ബാങ്ക് അക്കൗണ്ടിലായി 20 ലക്ഷം രൂപയുടെ ഫിക്‌സഡ് ഡെപ്പോസിറ്റും 9 ലക്ഷം രൂപയുടെ വിവിധ നിക്ഷേപങ്ങളും കമലയുടെ പേരില്‍ ഉണ്ടെന്ന് മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച രേഖയില്‍ പറയുന്നു.
ഭാര്യയുടെ പെന്‍ഷന്‍ കൊണ്ടാണ് മകള്‍ കമ്പനി തുടങ്ങിയതെന്ന മുഖ്യമന്ത്രിയുടെ വാദം അസത്യമാണെന്ന് മേല്‍കണക്കുകളില്‍ നിന്ന് വ്യക്തം.
2014 സെപ്റ്റംബറില്‍ ആണ് വീണ ബാംഗ്ലൂരില്‍ ഐ.ടി കമ്പനി തുടങ്ങിയത്. 2019 ല്‍ പെന്‍ഷന്‍ ചട്ട പ്രകാരം, 25 വര്‍ഷം സേവനം ഉള്ള ഒരു സ്‌കൂള്‍ ടീച്ചര്‍ക്ക് ലഭിക്കാവുന്ന പരമാവധി വിരമിക്കല്‍ ആനുകൂല്യങ്ങള്‍
വിരമിക്കുന്ന സമയത്തെ അടിസ്ഥാന ശമ്പളം 70000 എന്ന് കണക്കാക്കിയാല്‍,
- പ്രതിമാസം പെന്‍ഷന്‍ – 29800
- വിരമിക്കല്‍ ഗ്രാറ്റുവിറ്റി – 11-12 ലക്ഷം
- കമ്മ്യൂറ്റേഷന്‍ തുക – 12-13 ലക്ഷം
- പി.എഫ് നിക്ഷേപം – 15-16 ലക്ഷം
- എസ്.എല്‍ ഐ തുക – 2-3 ലക്ഷം
- ജി.ഐ.എസ് തുക – 4-5 ലക്ഷം
- ലീവ് സറണ്ടര്‍ – 2-3 ലക്ഷം
- ആകെ – 44-47 ലക്ഷം
[…] […]