കണ്ണൂർ : മാസപ്പടി വിവാദത്തിൽ വീണാ വിജന് ഏത് നിമിഷം വേണമെങ്കിലും അറസ്റ്റുണ്ടായേക്കും . ഇതോടെ മകളെ രക്ഷിക്കാനുള്ള തന്ത്രപ്പാടിലാണ് മുഖ്യമന്ത്രി. അതിന്റെ ഭാഗമായി മകളെ പാർട്ടി ഗ്രമത്തിലെത്തിച്ചു എന്നാണ് റിപ്പോർട്ട് . മകളെ രക്ഷിക്കാൻ ഇനി പാർട്ടി ഗ്രാമം മാത്രമാണ് രക്ഷ എന്നതിനാൽ മുഖ്യൻ തന്നെ നേരിട്ട് മകളെ അവിടെ എത്തിച്ചു എന്നാണ് വിവരം.
മുഖ്യ മന്ത്രിക്ക് ഒപ്പം വീണാ വിജയൻ പാർട്ടി ഗ്രാമത്തിക്കഴിഞ്ഞു എന്ന റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ് കണ്ണൂർ ജില്ലയിൽ തലശേരിക്കടുത്ത് പിണറായിയിലാണ് വീണയെ എത്തിച്ചിരിക്കുന്നത്. വടകരയിലെ ഊരാളുങ്കൽ സൊസൈറ്റിയുടെ പരിപാടിയും കഴിഞ്ഞ് മകൾ വീണാ വിജയനെ പിണറായിയിലേക്ക് മുഖ്യമന്ത്രി തന്നെ തന്റെ സുരക്ഷാ വലയത്തിൽ എത്തിക്കുകയായിരുന്നു . എന്തായാലും മുഖ്യന്റെയും മകളുടെയും ഈ യാത്ര അത് ജയിലിലേക്കാണോ എന്ന് പലരിലും സംശയം ഉയരുന്നുണ്ട് .
അതേ സമയം വീണ വിജയൻ പിണറായിയിൽ മകളേ പാർട്ടി ഗ്രാമത്തിൽ എത്തിച്ചത് അച്ഛൻ വിജയൻ നേരിട്ട് സ്വന്തം കാറും സുരക്ഷാ സന്നാഹങ്ങളും ഉപയോഗിച്ചു, വിമാനത്താവളത്തിൽ എത്തിയാൽ അറസ്റ്റ് ഭയന്ന് റോഡ് മാർഗമാണ് സ്വാകരിച്ചതെന്നതും ശ്രദ്ധേയം . അതേ സമയം സിഎംആർഎൽ അല്ലാതെ എട്ടോളം സ്ഥാപനങ്ങൾ കൂടെ എസ്.എഫ്.ഐ.ഒ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .
അതിനിടെ ROC റിപ്പോർട്ടും പുറത്ത് വന്നത് വീണാ വിജയന് തിരിച്ചടിയാകുകയാണ്. ആ റിപ്പോർട്ട് പ്രകാരം 2020 മുതൽ 2022 കാലയളവിൽ ഈ ഇടപാടു സംബന്ധിച്ച് നിരവധി നോട്ടീസുകൾ നൽകിയിരുന്നെങ്കിലും ഒന്നിൽ പോലും വ്യക്തമായ മറുപടി നൽകുവാൻ വീണക്കായില്ല എന്ന് ROC ബാംഗളൂർ സത്യവാങ്മൂലത്തിൽ പറയുന്നു.
കർത്തയുടെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള എംപവർ ക്യാപിറ്റലിൽ നിന്ന് വാങ്ങിയ വായ്പ ഓഡിറ്റ് റിപ്പോർട്ടുകളിൽ കാണുന്നുണ്ടെങ്കിലും ബാങ്ക് രേഖകളിൽ ഈ ഇടപാടില്ല ഈ വായ്പയുടെ കാലപരിധി, പലിശ തുടങ്ങിയ വിശദാംശങ്ങളും നൽകാനായില്ല.
ഇത് തിരിച്ച് കൊടുത്ത രേഖകളും ഹാജരാക്കാനായില്ല. അത് പോലെ ഈ കലയളവിൽ നിരവധി ചാരിറ്റബിൾ സംഘടനകളിൽ നിന്ന് വീണയുടെ അക്കൗണ്ടിലേക്ക് ഒഴുകി എത്തിയ സംഖ്യക്കും വ്യക്തമായ ഉത്തരമില്ല. അങ്ങനെ അടിമുടി ദുരൂഹമായ ഇടപാടുകളാണ് വീണ നടത്തിയിരിക്കുന്നത് എന്ന് ROC ബംഗളൂർ കോടതിയിൽ പറഞ്ഞതായി വിധി പ്രസ്താവത്തിൽ പ്രതിബാധിക്കുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ കമ്പനിയായ എക്സാലോജിക് സൊല്യൂഷൻസ് ആരംഭകാലം മുതൽ നടത്തിയ മുഴുവൻ ഇടപാടുകളും കേന്ദ്ര ഏജൻസിയായ എസ്എഫ്ഐഒ അന്വേഷിക്കുന്നു. കരിമണൽ കമ്പനിയായ സിഎംആർഎൽ കൂടാതെ വീണയുടെ കമ്പനിയുമായി ഇടപാടുകൾ നടത്തിയ മറ്റ് 8 സ്ഥാപനങ്ങളുടെ വിവരങ്ങൾ കൂടി പരാതിക്കാരനായ ഷോൺ ജോർജ് എസ്എഫ്ഐഒക്കു കൈമാറി. ഈ സ്ഥാപനങ്ങളിൽനിന്നും ചെയ്യാത്ത സേവനത്തിനു വൻ തുകകൾ കൈപ്പറ്റിയെന്നാണ് ആരോപണം.
എക്സാലോജിക് വിവിധ സന്നദ്ധസംഘടനകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും മാസംതോറും പണം കൈപ്പറ്റിയിരിക്കുന്നതായി ബാങ്ക് രേഖകളിൽ കാണുന്നുവെന്നും പണം തന്നവരുടെ പേര്, തുക, കമ്പനിക്ക് അവരുമായുള്ള ബന്ധം എന്നീ വിവരങ്ങൾ ലഭിക്കേണ്ടതുണ്ടെന്നും കർണാടക ഹൈക്കോടതിക്കു നൽകിയ രേഖകളിൽ എസ്എഫ്ഐഒ ചൂണ്ടിക്കാട്ടിയിരുന്നു.
സിഎംഎൽഎൽ ഉടമ ശശിധരൻ കർത്താ എംഡിയായിട്ടുള്ള എംപവർ ഇന്ത്യ ക്യാപിറ്റൽ ഇൻവെസ്റ്റ്മെന്റ്സിൽനിന്ന് എക്സാലോജിക് 2015–19 ൽ 77.6 ലക്ഷം രൂപ ഈടു കൂടാതെ വായ്പയെടുത്തതിലെ ദുരൂഹതകളും ഈ രേഖകളിലുണ്ട്. 2016–17 ൽ നൽകിയ 37.36 ലക്ഷം രൂപയിൽ 25 ലക്ഷമേ എക്സാലോജിക്കിന്റെ ബാങ്ക് അക്കൗണ്ട് രേഖകളിലുള്ളൂ. ബാക്കി 12.36 ലക്ഷം രൂപ പണമായോ ചെക്കായോ ഓൺലൈൻ ബാങ്കിങ് മുഖേനയോ സ്വീകരിച്ചിട്ടുണ്ടെങ്കിൽ അതറിയിക്കാൻ നിർദേശിച്ചെങ്കിലും മറുപടിയുണ്ടായില്ല.