CrimeNews

ആംബുലൻസിൽ നാല് കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

പത്തനാപുരം: കൊല്ലം പത്തനാപുരത്ത് ആംബുലൻസിൽ നാല് കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയില്‍. ആംബുലൻസിനെ മറയാക്കി വിവിധ ജില്ലകളിലേക്ക് കഞ്ചാവ് കടത്തുന്ന സംഘമാണ് പോലീസിന്റെ വലയിലായിരിക്കുന്നത്.

കറവൂർ സ്വദേശി വിഷ്ണു, പുനലൂർ സ്വദേശി നസീർ എന്നിവരെയാണ് പോലീസ് പിടികൂടിയത്. ആംബുലൻസിൽ പുനലൂരിലേക്ക് കഞ്ചാവ് കടത്തുന്നതിനിടെയാണ് ഇരുവരും പോലീസിന്റെ വലയിലായത്. ഇവരുടെ പക്കൽ നിന്ന് 4 കിലോ കഞ്ചാവ് പിടിച്ചെടുത്തിട്ടുണ്ട്.

പോലീസിന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രദേശത്ത് പരിശോധന ശക്തമാക്കിയത്. കഴിഞ്ഞ രണ്ട് ദിവസമായി ഇവർ രണ്ട് പേരും പോലീസിന്റെ നിരീക്ഷണ വലയത്തിലായിരുന്നു.

സംശയം തോന്നാത്ത തരത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് കഞ്ചാവ് കടത്താനാണ് സംഘം ഈ മാർഗ്ഗം സ്വീകരിച്ചതെന്നാണ് പോലീസിന് ലഭിച്ച വിവരം. പുനലൂർ താലൂക്ക് ആശുപത്രിക്ക് സമീപം സർവീസ് നടത്തുന്ന ആംബുലൻസാണ് കസ്റ്റഡിയിൽ എടുത്തത്.

രണ്ട് കിലോ വിധം രണ്ട് പൊതികളിലായിട്ടാണ് 4 കിലോ കഞ്ചാവ് പിടികൂടിയിരിക്കുന്നത്. കഞ്ചാവിന്‍റെ ഉറവിടം എവിടെ നിന്നാണ് എന്ന് അന്വേഷിക്കുമെന്നും അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *