ജിഎസ്എൽവിയുടെ 16-ാം ദൗത്യം : ഇൻസാറ്റ് 3 ഡി എസ് വിക്ഷേപിച്ചു

ഡൽഹി: ഐഎസ്‍ആർഒയുടെ അത്യാധുനിക കാലാവസ്ഥാ നിരീക്ഷണ ഉപ​ഗ്രഹമായ ഇൻസാറ്റ് 3 ഡി വിക്ഷേപിച്ചു . ജിഎസ്എൽവി- എഫ്14 റോക്കറ്റിലാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ജിഎസ്എൽവിയുടെ 16-മത്തെ ദൗത്യമാണിത്. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് വൈകിട്ട് 5.35-നാണ് വിക്ഷേപണം നടത്തിയത് .

ഇന്ത്യൻ കാലാവസ്ഥ പ്രവചനശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന സജ്ജീകരണങ്ങളോടെയാണ് ഇൻസാറ്റ്-3ഡി എസ് നിർമ്മിച്ചിരിക്കുന്നത്. 2,274 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം ഏകദേശം 480 കോടി രൂപ ചെലവിലാണ് നിർമ്മാണം. ഭൗമശാസ്ത്ര മന്ത്രാലയത്തിന് വേണ്ടിയാണ് ഇസ്രോ ഈ ദൗത്യം നടത്തുന്നത്.

കാലാവസ്ഥാ നിരീക്ഷണം, പ്രവചനം, ദുരന്ത മുന്നറിയിപ്പ് തുടങ്ങിയ ലക്ഷ്യങ്ങൾ മുന്നോട്ട് വച്ചാണ് ഉപഗ്രഹം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ഇസ്രോ അറിയിച്ചു. ഇൻസാറ്റ് 3 ഡി എസിലൂടെ സമുദ്രത്തിന്റെയും ഉപരിതല നിരീക്ഷണവും സാദ്ധ്യമാകും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments