CinemaMediaSocial Media

നല്ല നേട്ടങ്ങൾക്കും മോശം കമൻറ്റുകൾക്കും നന്ദി: ബിഗ് ബോസ് താരം നാദിറയുടെ പിറന്നാൾ കുറിപ്പ് ശ്രദ്ധനേടുന്നു

ബിഗ് ബോസ് മലയാളം സീസൺ 5-ൽ ശ്രദ്ധേയമായ മത്സരാർത്ഥിയായിരുന്നു നാദിറ മെഹ്റിൻ. ട്രാൻസ് വുമൺ എന്ന നിലയിൽ നാദിറക്ക് തന്റെ നിലപാട് സമൂഹത്തോട് പങ്കുവെക്കാനുള്ള ഒരു മികച്ച വേദിയായി മാറിയിരുന്നു ബിഗ് ബോസ് വേദി. ആക്ടിവിസ്റ്റ്, മോഡൽ, അഭിനേത്രി എന്നീ നിലകളിൽ കഴിവ് തെളിയിച്ച നാദിറ, ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെയിലേക്ക് നേരിട്ട് പ്രവേശനം നേടിയെങ്കിലും പണപ്പെട്ടി സ്വീകരിച്ച് പുറത്തുപോകുകയായിരുന്നു.

ബിഗ് ബോസിന് ശേഷം സാമൂഹിക മാധ്യമങ്ങളിൽ സജീവമായ നാദിറ, കഴിഞ്ഞ ദിവസം തന്റെ പിറന്നാൾ ആഘോഷിച്ചിരിക്കുകയാണ്. ജന്മദിനത്തിനോട് അനുബന്ധിച്ച് നാദിറ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്.ഒത്തിരി നേട്ടങ്ങൾ സമ്മാനിച്ച ഒരു വർഷം കൂടി കടന്നു. ജീവിതത്തിലെ ഏറ്റവും വലിയ ഒരു സ്വപനം തുടക്കമിട്ട ഒരു വർഷം. മലയാളത്തിൽ ഞാൻ അഭിനയിച്ച മൂന്ന് സിനിമകൾ. ഒത്തിരി നല്ല സുഹൃത്തുക്കളെ കിട്ടിയ വർഷം. നല്ല നല്ല പരിപാടികളുടെ ഭാഗമാകനും ഒപ്പം നിൽക്കാനും സാധിച്ചു. അങ്ങനെ വലുതും ചെറുതുമയാ നേട്ടങ്ങൾ.

മോശം കമന്റ്‌ ഇട്ട് തന്നെ പ്രൊമോട്ട് ചെയ്തവരോട് നന്ദി മാത്രേ ഉള്ളു . അത് കൊണ്ട്‌ മലയാളത്തിലെ ഒരു മികച്ച സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞു. പലപ്പോഴും തന്നെ ലൈവിൽ നിർത്തുന്നത് ഈ നെഗറ്റീവ് കമന്റ്‌ ഇടുന്നവർ തന്നെയാ. മറ്റൊരു കാര്യത്തെ കൂടി കഴിഞ്ഞ കുറച്ച് കാലത്തിന്റെ ഇടയിൽ വളരെ വേദനിപ്പിക്കുന്ന അനുഭവവും ഉണ്ടായത് ഈ കഴിഞ്ഞ തിരുവോണ ദിനത്തിൽ ആയിരുന്നു.

ബിഗ് ബോസിന് ശേഷം തന്റെ കരിയർ മുന്നോട്ട് കൊണ്ടുപോകാൻ ലഭിച്ച പ്രചോദനം ഇന്നും തുടരുകയാണ്. “എല്ലാവരുടേം പിന്തുണയ്ക്ക് നന്ദി. ഒന്നും അവസാനിക്കുന്നില്ല, എല്ലാം മറ്റൊന്നിനുള്ള തുടക്കം തന്നെയാണ്. ആഗ്രഹിച്ച പോലെ ഇനിയും ജീവിക്കാൻ എനിക്ക് സാധിക്കട്ടെ എന്ന് ഞാൻ എന്നോട് തന്നെ ആശംസിക്കുന്നു. എല്ലാ വേദനയിലും സന്തോഷത്തിലും ഒപ്പം നിന്ന വീട്ടുകാർ, സുഹൃത്തുക്കൾ, പരിചയം ഉള്ളവർ, നിങ്ങളോടും. … നന്ദി. ഇനിയും ഒപ്പം ഉണ്ടാകുക , എന്നാണ് നാദറ കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *