Cinema

സഞ്ജയ് ദത്തിന് ഐശ്വര്യയോട് പ്രണയമായിരുന്നോ?

ഇന്ത്യൻ സിനിമയുടെ ഗ്ലാമർ ക്വീനാണ് ഐശ്വര്യ റായ്. ലോകസുന്ദരി പട്ടം നേടിയ ഐശ്വര്യ, തമിഴ് സിനിമയിലൂടെ ആയിരുന്നു തന്റെ കരിയർ തുടങ്ങിയത്. മണിരത്‌നം സംവിധാനം ചെയ്ത ‘ഇരുവര’ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടായിരുന്നു തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. ഐശ്വര്യയെ ഒരു നോക്ക് കാണാന്‍ തീയേറ്ററിലേക്ക് ഓടിയെത്തും ആരാധകര്‍.

ഒരു നടിയായി കരിയറിൽ ഉയർന്നു വരുന്നതിനിടെ, ഐശ്വര്യയുടെ വ്യക്തിപരമായ ജീവിതവും പല വിവാദങ്ങൾക്ക് ഇടം നൽകിയിട്ടുണ്ട്. സൽമാൻ ഖാനുമായുള്ള പ്രണയവും, പിന്നീട് വിവേക് ഒബ്രോയുമായി ഉണ്ടായ ബന്ധവും ബോളിവുഡിലെ വലിയ ചർച്ചാവിഷയങ്ങളായിരുന്നു. ഈ ബന്ധങ്ങൾ അവസാനിച്ചതിന് ശേഷം, ഐശ്വര്യ അഭിഷേക് ബച്ചനുമായി പ്രണയത്തിലാകുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ ഇരുവരും പിരിഞ്ഞുവെന്ന വാർത്തകൾ പ്രചരിക്കുകയാണ്.

അതേസമയം, ഐശ്വര്യയെ പ്രണയിച്ച മറ്റൊരു നടൻ കൂടി ഉണ്ടായിരുന്നു എന്നുള്ള വാർത്തകളും പുറത്തു വരുന്നു. സഞ്ജയ് ദത്ത് ആണ് ആ നടൻ. ഇരുവരും ഒരുമിച്ച് അഭിനയിച്ച ‘ശബ്ദ്’ എന്ന ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടെയാണ് സഞ്ജയ് ദത്തിന് ഐശ്വര്യയോട് പ്രണയം തോന്നിയതെന്ന് ഗോസിപ്പ് റിപ്പോർട്ടുകൾ പറയുന്നു.

സഞ്ജയ് ദത്തും ഐശ്വര്യയും ആദ്യമായി കണ്ടുമുട്ടിയപ്പോൾ,ഐശ്വര്യയെ കണ്ടതും ആരാണ് ആ സുന്ദരിയെന്ന് താന്‍ ചോദിച്ചുവെന്നാണ് സഞ്ജയ് ദത്ത് പറയുന്നത്. താന്‍ ഐശ്വര്യയെ കാണും മുമ്പ് തന്നെ തന്റെ സഹോദരിമാരായ പ്രിയ ദത്തും നമ്രതാ ദത്തും ഐശ്വര്യയുടെ ആരാധകരായി മാറിയിരുന്നു. അവര്‍ ഐശ്വര്യയെ കണ്ടിരുന്നുവെന്നും താരം പറഞ്ഞിരുന്നു.

ഐശ്വര്യയുടെ നമ്പര്‍ വാങ്ങുകയോ, പിന്നാലെ നടക്കുകയോ പൂവ് സമ്മാനിക്കുകയോ ചെയ്യരുതെന്ന് തന്റെ സഹോദരിമാര്‍ തനിക്ക് നേരത്തെ തന്നെ ഉപദേശം തന്നിരുന്നുവെന്നാണ് സഞ്ജയ് ദത്ത് പറയുന്നത്. സിനിമയിലേക്ക് വരാതെ മോഡലിംഗില്‍ തന്നെ തുടരാനായിരുന്നു അന്ന് സഞ്ജയ് ദത്ത് ഐശ്വര്യയ്ക്ക് നല്‍കിയ ഉപദേശം. അതിനുള്ള കാരണവും താരം പറയുന്നുണ്ട്. ”നിങ്ങള്‍ ഗ്ലാമര്‍ ഇന്‍ഡസ്ട്രിയിലേക്ക് വരുന്നതോടെ അത് നിങ്ങളെ മാറ്റാന്‍ തുടങ്ങും. പക്വതയുള്ളവരാക്കും. നിങ്ങളുടെ നിഷ്‌കളങ്കത നഷ്ടമാകും. ഇപ്പോള്‍ അവളുടെ മുഖത്തുള്ള സൗന്ദര്യം നഷ്ട്ടമാകും. സിനിമ ലോകത്തെ കൈകാര്യം ചെയ്യുക എളുപ്പമല്ല. മത്സരം ശക്തമാണ്. എനിക്ക് അതിലും ഭംഗി വേണം, എനിക്ക് അവിടെ എത്തണം എന്ന ചിന്തയാണ്. നിങ്ങള്‍ രണ്ട് സ്റ്റെപ്പ് മുന്നോട്ട് വെക്കുമ്പോള്‍ അഞ്ച് സ്റ്റെപ്പ് പിന്നിലേക്ക് വലിച്ചിടാന്‍ അഞ്ഞൂറ് പേരുണ്ടാകും. അതോടെ നിങ്ങള്‍ കഠിനഹൃദയരാകും. നല്ല ഗുണങ്ങളൊക്കെ നഷ്ട്ടമാകും” എന്നാണ് സഞ്ജയ് ദത്ത് ഐശ്വര്യയ്ക്ക് നല്‍കിയ ഉപദേശം.

”അത് സത്യമാണെന്ന് തോന്നുന്നു. നമ്മളെ കഠിനഹൃദയരാക്കുന്ന ഒരുപാട് കാര്യങ്ങള്‍ നമുക്ക് കൈകാര്യം ചെയ്യേണ്ടി വരും” എന്നാണ് ഐശ്വര്യ നല്‍കിയ മറുപടി. പിന്നീട് ബോളിവുഡ് അരങ്ങേറ്റത്തിനുള്ള അവസരം ലഭിച്ചുവെങ്കിലും ഐശ്വര്യ ആദ്യം തിരഞ്ഞെടുത്തത് ഇരുവറായിരുന്നു. അതിലൂടെ നല്ലൊരു നടിയായി തന്നെ അടയാളപ്പെടുത്താന്‍ ഐശ്വര്യയ്ക്ക് ആദ്യ സിനിമയിലൂടെ തന്നെ സാധിച്ചു. ”ഈ ഇന്‍ഡസ്ട്രിയില്‍ വികാരങ്ങളില്ല. നിങ്ങള്‍ നല്ല നിലയിലല്ലെങ്കില്‍ നിങ്ങളുടെ കൂടെ ആരുമുണ്ടാകില്ല. നല്ല നിലയിലാണെങ്കില്‍ എല്ലാവരും നിങ്ങളുടെ ചുറ്റും കാണും. എല്ലാവരും ഉള്ളപ്പോള്‍ കൈകാര്യം ചെയ്യുന്നത് വേറെ രീതിയിലാണ്. ആരുമില്ലാതാകുമ്പോള്‍ നിങ്ങളെ ഇനിയാര്‍ക്കും വേണ്ട എന്നത് അംഗീകരിക്കുക സങ്കടകരമാണ്” എന്നും താന്‍ ഐശ്വര്യയോട് പറഞ്ഞതായി സഞ്ജയ് ദത്ത് ഓര്‍ക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *