മൈത്രി ഏജൻസിക്ക് 9.67 ലക്ഷം നൽകി മുഹമ്മദ് റിയാസ്; എൽ.ഡി. എഫ് വരും എല്ലാം ശരിയാകും, ഉറപ്പാണ് എൽ.ഡി.എഫ് എന്ന പരസ്യവാചകങ്ങൾ മൈത്രി ഏജൻസിയുടേതായിരുന്നു

മാതൃഭൂമി ” ക ” ഫെസ്റ്റിവലിൽ സ്റ്റാൾ ഒരുക്കിയതിന് മൈത്രി ഏജൻസിക്ക് 9.67 ലക്ഷം നൽകി മന്ത്രി മുഹമ്മദ് റിയാസ്. ടൂറിസം വകുപ്പിൽ നിന്ന് ഈ മാസം 13 ന് തുക അനുവദിച്ച് ഉത്തരവും ഇറങ്ങി. ഫെബ്രുവരി 8 മുതൽ 11 വരെ തിരുവനന്തപുരം കനകക്കുന്ന് പാലസിൽ വച്ചായിരുന്നു മാതൃഭൂമിയുടെ ഇൻ്റർനാഷണൽ ഫെസ്റ്റിവൽ ഓഫ് ലെറ്റേഴ്സ് എന്ന പരിപാടി നടന്നത് .

2016 ലും 2021 ലും എൽ.ഡി. എഫിൻ്റെ പരസ്യവാചകം തയ്യാറാക്കിയ ഏജൻസിയാണ് മൈത്രി ഏജൻസി. എൽ.ഡി എഫ് വരും എല്ലാ ശരിയാകും എന്ന പരസ്യ വാചകമാണ് 2016 ൽ മൈത്രി നൽകിയത്. 2021 ൽ നൽകിയ പരസ്യവാചകം “ഉറപ്പാണ് എൽ.ഡി.എഫ് ” എന്നതും . രണ്ടും ശ്രദ്ധിക്കപ്പെട്ടതോടെ മൈത്രി ഏജൻസി മുഖ്യമന്ത്രിയുടെ വിശ്വസ്തരായി. സർക്കാരിൻ്റെ വിവിധ വകുപ്പുകളിൽ നിന്ന് ലക്ഷങ്ങളുടെ പ്രവൃത്തികളാണ് മൈത്രി ഏജൻസിക്ക് ലഭിക്കുന്നത്.

എൽ.ഡി എഫ് വരും എല്ലാ ശരിയാകും എന്ന പരസ്യ വാചകം തയ്യാറാക്കിയ മൈത്രി ഏജൻസിക്കാണ് മന്ത്രി മുഹമ്മദ് റിയാസ് 9.67 ലക്ഷം നൽകിയത്

അതേ സമയം ഇതിന് മുമ്പും ഇതേ രീതിയിൽ സംസ്ഥാനത്തിന്റെ ഫുഡ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനാണ് ബിരിയാണി മേളയ്ക്ക് മാത്രമായി സർക്കാർ വക 10 ലക്ഷം രൂപ നൽകിയ വിവരം മലയാളം മീഡിയ ലൈവ് പുറത്ത് വിട്ടിരുന്നു. പണം അനുവദിച്ച് സർക്കാർ ഉത്തരവുമിറങ്ങി.ദ ഗ്രേറ്റ് ഇന്ത്യൻ ബിരിയാണി മേള എന്ന പേരിൽ നടത്തുന്ന പരിപാടിയുടെ സംഘാടകർ മാതൃഭൂമിയാണ്. കാലിക്കറ്റ് ട്രേഡ് സെന്ററിൽ വച്ചാണ് ബിരിയാണി മേള നടക്കുന്നത്.

കേരളത്തിൻ്റെ ഫുഡ് ടൂറിസം പ്രൊമോട്ട് ചെയ്യുന്ന പരിപാടിക്ക് ടൂറിസം വകുപ്പിൽ നിന്ന് സ്പോൺസർഷിപ്പ് നൽകണമെന്ന് ആവശ്യപ്പെട്ട് മാതൃഭൂമി ജനറൽ മാനേജർ മന്ത്രി മുഹമ്മദ് റിയാസിന് കത്ത് നൽകിയിരുന്നു. പെൻഷൻ വർധിപ്പിക്കാൻ പണമില്ലെന്ന് പറയുന്ന അതേ സർക്കാരാണ് ബിരിയാണി മേളയ്ക്ക് പണം നൽകാൻ മുൻകൈ എടുത്തത് എന്നതും ശ്ര‍ദ്ധേയമാണ്. ബിരിയാണി മേളയുമായി ബന്ധപ്പെട്ട മാതൃഭൂമിയുടെ കത്ത് പരിഗണിച്ച മന്ത്രി റിയാസ് ഈ മാസം 3 ന് ബിരിയാണി മേളക്ക് 10 ലക്ഷം അനുവദിച്ചു.

ഫയലുകളിലും ട്രഷറി നിയന്ത്രണത്തിലും കുരുങ്ങാതെ അനുവദിച്ച പണം നൽകാമെന്ന് ധനമന്ത്രി ബാലഗോപാലും ഉറപ്പ് നൽകിയതോടെ ബിരിയാണി മേളയുടെ സംഘാടകരായ ശ്രേയാംസ് കുമാറും മാതൃഭൂമിയും സന്തുഷ്ടരാണ്.ക്ലിഫ് ഹൗസിലെ കർട്ടനും തൊഴുത്തിനും നീന്തൽ കുളത്തിനും മാത്രമല്ല സർക്കാരിന് താത്പര്യമുള്ളവർ സംഘടിപ്പിക്കുന്ന ബിരിയാണി ഫെസ്റ്റിനും ധനപ്രതിസന്ധി ബാധകമല്ലെന്ന് ചുരുക്കം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments