ഗോമൂത്രത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാൻ കേരളം ; ഗവേഷണം കേന്ദ്രസർക്കാർ ഫണ്ടുപയോഗിച്ച് ; പരീക്ഷണം വിജയകരം

പാലക്കാട് : മൂത്രത്തിൽ നിന്ന് വൈദ്യുതിയും ജൈവവളവും ഉത്പാദിപ്പിക്കാനാകും . ഗോമൂത്രം ഉപയോഗിച്ചുള്ള ആദ്യ പരീക്ഷണം പൂർണ വിജയകരമായി. പാലക്കാട് ഐഐടിയിലെ ഗവേഷക സംഘമാണ് കേരളത്തിൽ ഗോമൂത്രത്തിൽ നിന്ന് വൈദ്യുതി ഉത്പാതിപ്പിക്കാൻ പോകുന്നത് . ഇതിന്റെ ഭാ​ഗമായ സംഘത്തിന്റെ കണ്ടെത്തലുകൾ ‘സയൻസ് ഡയറക്ട്’ എന്ന ഓൺലൈൻ ജേണലിൽ പ്രസിദ്ധപ്പെടുത്തി.

പേറ്റന്റിന് അപേക്ഷിച്ചിട്ടുണ്ട്. ഐ.ഐ.ടി.യിലെ സിവിൽ എൻജിനിയറിങ് വകുപ്പാണ് ഈ കണ്ടുപിടിത്തത്തിനുപിന്നിൽ. അസിസ്റ്റന്റ് പ്രൊഫസർ ഡോ. പ്രവീണ ഗംഗാധരൻ, പ്രോജക്ട് സയന്റിസ്റ്റ് ഡോ. പി.എം. ശ്രീജിത്ത്, ഗവേഷകവിദ്യാർഥി വി. സംഗീത, റിസർച്ച് അസോസിയേറ്റ്-1 റിനു അന്ന കോശി എന്നിവരാണ് ഗവേഷണസംഘത്തിലുള്ളത്.

കേന്ദ്രസർക്കാർ ഫണ്ട് ഉപയോഗിച്ച് രണ്ടുവർഷം മുമ്പാണ് സംഘം പരീക്ഷണം ആരംഭിച്ചത്. 20,000 രൂപവരെയാണ് ഈ പരീക്ഷണത്തിനുള്ള വസ്തുക്കൾക്കായി ചെലവിട്ടത്. വാണിജ്യാടിസ്ഥാനത്തിൽ തയ്യാറാക്കുമ്പോഴുണ്ടാകുന്ന ചെലവ് കണക്കാക്കിയിട്ടില്ല.

ഒരു ചേംബറിൽ ശേഖരിച്ച ഗോമൂത്രം ആദ്യം ഗ്ലാസുകൊണ്ടുനിർമിച്ച ചെറുസെല്ലുകളിലേക്ക് മാറ്റുന്നു. പരസ്പരബന്ധിതമായ ഈ സെല്ലുകൾക്കുള്ളിൽ ആനോഡായി മഗ്നീഷ്യം ഇലക്ട്രോഡും കാഥോഡായി എയർ കാഥോഡും ഉപയോഗിച്ചിരിക്കുന്നു. ഇത്തരത്തിൽ 50 സെല്ലുകളാണ് ഉപയോഗിച്ചത്. ഒരു സെല്ലിൽ 100 മില്ലിലിറ്റർ ഗോമൂത്രമാണ് ശേഖരിക്കുന്നത്. മൂത്രവും ഇലക്ട്രോഡുകളുമായുള്ള രാസപ്രവർത്തനത്തിലൂടെയാണ് വൈദ്യുതിയുണ്ടാവുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments