വൈദ്യുതീകരണ പ്രവൃത്തികൾക്ക് 6.11 ലക്ഷം അനുവദിച്ചു
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടയിലും ധനമന്ത്രി ബാലഗോപാലിൻ്റെ ഓഫിസ് വിപുലികരിക്കുന്നു.
വൈദ്യുതീകരണ പ്രവൃത്തികൾ മാത്രം നടത്തുന്നതിന് 6.11 ലക്ഷം അനുവദിച്ചു. ഈ മാസം 12നാണ് തുക അനുവദിച്ചത്.
ഓഫീസ് ഫർണിഷിംഗ്, ഫർണിച്ചർ ഉൾപ്പെടെ മറ്റ് ചെലവുകൾ കൂടി ആകുമ്പോൾ ചെലവ് 25 ലക്ഷമായി ഉയരും എന്നാണ് മരാമത്ത് വകുപ്പിൽ നിന്ന് ലഭിക്കുന്ന സൂചന.
നോർത്ത് ബ്ലോക്കിലെ രണ്ടാം നിലയിൽ ആണ് ബാലഗോപാലിൻ്റെ ഓഫീസ്. ചെന്നിത്തലയും തോമസ് ഐസക്കും ഉപയോഗിച്ചിരുന്ന ഓഫീസാണ് ബാലഗോപാലിനും അനുവദിച്ചിരുന്നത്.
ഓഫീസിന് സൗകര്യം പോര എന്ന പരാതി ബാലഗോപാലിന് തുടക്കം മുതൽ ഉണ്ടായിരുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ 6 മാസത്തെ ക്ഷേമ പെൻഷൻ കുടിശികയാണ്.
7 ഗഡു ഡി.എ / ഡി.ആർ, ലീവ് സറണ്ടർ , പെൻഷൻ, ഡി.ആർ പരിഷ്കരണ കുടിശിക ഉൾപ്പെടെ എല്ലാം പണമില്ല എന്ന് പറഞ്ഞ് തടഞ്ഞുവച്ച ധനമന്ത്രിയാണ് സ്വന്തം ഓഫിസ് വിപുലീകരിക്കാൻ ലക്ഷങ്ങൾ ചെലവഴിക്കുന്നത്.