തിരുവനന്തപുരം : പേട്ട – ആനയറ – ഒരുവാതിൽകോട്ട മാതൃകാ റോഡിന്റെ നിർമ്മാണത്തിന്റെ ശിലാസ്ഥാപനം നാളെ നടക്കാനിരിക്കെ മുഖ്യമന്ത്രിയെയും മരുമകനെയും എയറിലാക്കിയിരിക്കുകയാണ് സോഷ്യൽ മീഡിയ. സംഭവം പദ്ധതിയുടെ ഭാഗമായി പൊതു ഇടങ്ങളിൽ ഒട്ടിച്ച പോസ്റ്ററാണ് വിഷയം .
98 ഉം 45ഉം കൂടെ ചേർത്താൽ മൊത്തം 143 എന്നിരിക്കേ ഈ പദ്ധതിയ്ക്ക് വേണ്ടി പൊന്നും വില ഏറ്റെടുക്കുന്നതിന് 98കോടി നിർമ്മാണ ചെലവിന് 45കോടി ,ഇതും രണ്ടും കൂടെ മൊത്തം 143 കോടി എന്നതിന് പകരം 153 കോടി എന്ന് എഴുതിയിരിക്കുന്ന പോസ്റ്ററാണ് കാണാനിടയായത്. എന്ന് വച്ചാൽ കണക്ക് പ്രകാരം പത്ത് കോടി അധികമായി കൂട്ടിച്ചേർത്തിരിക്കുന്നു .
കണക്കുകൾ വച്ച് നോക്കുമ്പോൾ ഈ പോസ്റ്ററിലെ വിരോധാഭാസം ചിലർ സോഷ്യൽ മീഡിയിൽ പങ്ക് വച്ചിരിക്കുകയാണ്. പോസ്റ്ററടിച്ചപ്പോൾ വന്ന പിഴവാണോ അതോ സർക്കാർ 10 കോടി അധികമായി കൂട്ടിച്ചേർത്തതാണോ എന്നതാണ് പലരുടെയും ചോദ്യം. ഇനി അത്ഥവാ ഈ പദ്ധതിയുടെ പേരിലും ഫണ്ട് എഴുതിവാങ്ങിയോ എന്നൊരു സംശയവും ചിലർ ചോദിക്കുന്നുണ്ട്. നാളെ പേട്ട – ആനയറ – ഒരു വാതിൽകോട്ട മാതൃകാ റോഡിന്റെ നിർമ്മാണത്തിന്റെ ശിലാസ്ഥാപനം പൊതു മരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസി നിർവഹിക്കാനിരിക്കെയാണ് ഈ കണക്ക് ശ്രദ്ദയിൽപെടുന്നത് .