ആകാശത്തും പറന്നുയരാൻ മാരുതി, പുതിയ സംരംഭം അടുത്ത വർഷം

ആകാശ പാതയിൽ ഒരു കൈ നോക്കാൻ ഇന്ത്യയിലെ മുൻനിര കാർ നിർമാതാക്കളായ മാരുതി. ജാപ്പനീസ് മാതൃ കമ്പനിയായ സുസുക്കിയുടെ സഹായത്തോടെ വൈദ്യുത എയർ കോപ്റ്ററുകൾ വികസിപ്പിക്കാനൊരുങ്ങുകയാണ്. ഇതിനായി കമ്പനി ഏവിയേഷൻ റെഗുലേറ്റർ ഡി.ജി.സി.എയുമായി ചർച്ച നടത്തി വരികയാണെന്നും ഇത് യാഥാർത്ഥ്യമാക്കാൻ സാധ്യതാ പഠനം നടന്നുവരികയാണെന്നും സുസുക്കി മോട്ടോർ അറിയിച്ചു.

പൈലറ്റ് ഉൾപ്പെടെ കുറഞ്ഞത് മൂന്ന് യാത്രക്കാരെ കൊണ്ടുപോകാനാകുന്ന വിധത്തിലുള്ളവയാകും വൈദ്യുത എയർ കോപ്റ്ററുകൾ. ഇവ സാധാരണ ഹെലികോപ്റ്ററുകളേക്കാൾ ചെറുതായിരിക്കും. സ്‌കൈഡ്രൈവ് എന്ന പേരിലായിരിക്കും ഇതെത്തുക. ഈ എയർ ടാക്‌സികൾ ഗതാഗതത്തിൽ വിപ്ലവം സൃഷ്ടിക്കുമെന്ന് കമ്പനി പറയുന്നു. സാധാരണ ഹെലികോപ്റ്ററിന്റെ പകുതിയോളം ഭാരമായിരിക്കും ഇതിനുണ്ടാകുക. അതിനാൽ തന്നെ ടേക്ക് ഓഫിനും ലാൻഡിംഗിനും കെട്ടിടത്തിന്റെ മേൽക്കൂര ഉപയോഗിക്കാമെന്ന് കമ്പനി അവകാശപ്പെടുന്നു.

12 യൂണിറ്റ് മോട്ടോറുകളും റോട്ടറുകളും കൊണ്ട് സജ്ജീകരിക്കുന്ന ഇത് 2025ൽ ജപ്പാനിൽ നടക്കുന്ന ഒസാക്ക എക്സ്പോയിൽ അരങ്ങേറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ പ്രാരംഭ വിൽപ്പന ജപ്പാനിലും യു.എസിലുമായിരിക്കും. ‘മേക്ക് ഇൻ ഇന്ത്യ’ സംരംഭത്തിലൂടെ ഈ സാങ്കേതികവിദ്യ ഇന്ത്യയിലേക്ക് കൊണ്ടുവരാനാണ് മാരുതിയുടെ പദ്ധതി. ഇന്ത്യയിൽ പദ്ധതി വിജയിക്കണമെങ്കിൽ എയർ കോപ്റ്ററുകൾ താങ്ങാനാവുന്ന വിലയിലുള്ളവയായിരിക്കണമെന്നും അതിനുള്ള സാധ്യതകൾ പരിശോധിക്കുമെന്നും കമ്പനി അറിയിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments