പെൻഷൻ കിട്ടുന്നില്ല : ഇടുക്കിയിൽ വീണ്ടും സർക്കാരിനെതിരെ പ്രതിഷേധം

ഇടുക്കി : പെൻഷൻ പോലും ലഭിക്കുന്നില്ല. പട്ടിണി കൊണ്ട് പൊറുതി മുട്ടി. ഒടുവിൽ ദയാവദത്തിന് തയ്യാറായി ദമ്പതികൾ. ഇടുക്കിയിലാണ് വീണ്ടും സർക്കാരിനെതിരെ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി ദമ്പതികൾ രം​ഗത്ത് എത്തിയിരിക്കുന്നത് . ദയാവധത്തിന് തയാറെന്ന് ബോർഡ് സ്ഥാപിച്ചു.

ഭിന്നശേഷിക്കാരിയായ ഓമനയും ഭർത്താവ് ശിവദാസുമാണ് പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയത്. അടിമാലി അമ്പലപ്പടിയിലാണ് സംഭവം. ‘ദയാവധത്തിന് തയാർ’ എന്ന ബോർഡ് സ്ഥാപിച്ചാണ് വൃദ്ധ ദമ്പതികളുടെ പ്രതിഷേധം. ദമ്പതികൾ നടത്തുന്ന പെട്ടിക്കടയുടെ മുന്നിലാണ് ബോർഡ് സ്ഥാപിച്ചിട്ടുള്ളത്.

കുളമാങ്കുഴി ആദിവാസി മേഖലയിൽ ഓമന-ശിവദാസ് ദമ്പതികൾക്ക് ഭൂമിയുണ്ട്. എന്നാൽ, വന്യമൃഗ ശല്യമുള്ളതിനാൽ ഈ ഭൂമിയിൽ നിന്ന് ആദായം ലഭിക്കുന്നില്ല. വന്യമൃഗ ആക്രമണമുള്ളതിനാൽ പെട്ടിക്കടയിൽ തന്നെയാണ് ദമ്പതികൾ കഴിയുന്നത്. പെട്ടിക്കടയിലെ വരുമാനം നിലച്ചതോടെ ഇവർ സാമ്പത്തിക ബുദ്ധിമുട്ടിലായി.

ജീവിത മാർഗത്തിനുള്ള ഏക ആശ്രയം സർക്കാർ നൽകുന്ന പെൻഷനായിരുന്നു. പെൻഷൻ മുടങ്ങിയതോടെ ജീവിതം ദുരിതത്തിലായെന്ന് ദമ്പതികൾ മാധ്യമങ്ങളോട് പറഞ്ഞു

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments