രണ്ടു വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു. പെരിന്തല്‍മണ്ണ തൂത സ്വദേശി സുഹൈല്‍ – ജംഷിയ ദമ്പതികളുടെ മകൻ മുഹമ്മദ് ഉമർ ആണ് മരിച്ചത്.

കൊണ്ടോട്ടി പുളിക്കലിലെ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് കുഞ്ഞിന് പാമ്പ് കടിയേറ്റത്. കുട്ടിയുടെ കരച്ചില്‍ കേട്ട് പരിശോധിച്ചപ്പോഴാണ് കാലില്‍ പാമ്പ് കടിച്ച പാട് ശ്രദ്ധയില്‍പ്പെട്ടത്.

തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.