പേഴ്സണൽ സ്റ്റാഫ് പെൻഷന് ബജറ്റിൽ 9.43 കോടി; കഴിഞ്ഞ തവണത്തേക്കാൾ 44 ലക്ഷം കൂടുതൽ

പേഴ്സണൽസ്റ്റാഫിൻ്റെ ക്ഷേമവും ഉറപ്പാക്കി ബാലഗോപാൽ

പേഴ്സണൽ സ്റ്റാഫിന് പെൻഷൻ കൊടുക്കാൻ ബജറ്റിൽ വകയിരുത്തിയത് 9.43 കോടി. കഴിഞ്ഞ തവണത്തേക്കാൾ അധികമായി വകയിരുത്തിയത് 44 ലക്ഷം രൂപ.

2023- 24 ലെ ബജറ്റിൽ പേഴ്സണൽ സ്റ്റാഫുകൾക്ക് പെൻഷൻ നൽകാൻ 8.99 കോടിയാണ് വകയിരുത്തിയിരുന്നത്. പേഴ്സണൽ സ്റ്റാഫ് പെൻഷൻ വാങ്ങുന്നവരുടെ എണ്ണം 1600 ആണ്.

2 വർഷം സർവീസുള്ള പേഴ്സണൽ സ്റ്റാഫുകൾക്ക് പെൻഷന് അർഹതയുണ്ട്. പരമാവധി പേർക്ക് പെൻഷൻ ലഭിക്കുന്നതിനുവേണ്ടി 2 വർഷം കൂടുമ്പോൾ പേഴ്സണൽ സ്റ്റാഫിൽ മാറ്റം വരുത്തുന്നത് ഇടതു സർക്കാരിൽ പതിവാണ്. വർഷം കൂടുന്തോറും പെൻഷനും വർദ്ധിക്കും.

34 വർഷമായി പേഴ്സണൽ സ്റ്റാഫിൽ തുടരുന്ന സി എം രവീന്ദ്രനാണ് പേഴ്സണൽസ്റ്റാഫിൽ ഏറ്റവും കൂടുതൽ സർവീസുള്ളത്. പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യത മാത്രം ഉള്ള സി.എം രവീന്ദ്രൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയാണ്. പദവിയിൽ നിന്ന് ഇറങ്ങിയാൽ പെൻഷനായി മാസം 80,000 രൂപ സി.എം. രവീന്ദ്രന് കിട്ടും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments