KeralaNews

ഗവർണർക്ക് ബജറ്റിൽ 12.95 കോടി, കഴിഞ്ഞ തവണത്തേക്കാൾ 43 ലക്ഷം കൂടുതൽ

തിരുവനന്തപുരം: ബജറ്റിൽ ക്ഷേമ പെൻഷൻ വർദ്ധിപ്പിച്ചില്ലെങ്കിലും ഗവർണറുടെ ക്ഷേമത്തിന് തുക വർദ്ധിപ്പിച്ച് ധനമന്ത്രി ബാലഗോപാൽ.

കഴിഞ്ഞ തവണത്തേക്കാൾ 43 ലക്ഷം രൂപയാണ് അധികമായി ബജറ്റിൽ ഗവർണർക്ക് വേണ്ടി വകയിരുത്തിയത്. 2023 – 24 ൽ 12 . 52 കോടിയായിരുന്നു രാജ്ഭവൻ്റെ ബജറ്റ് എസ്റ്റിമേറ്റ്. ഇത്തവണ അത് 12.95 കോടിയായി ഉയർന്നു.

ഗാർഹിക ചെലവ്, വൈദ്യ സഹായം, സഞ്ചാര ചെലവുകൾ, രാജ്ഭവനിലെ ശമ്പളം എന്നീ ഇനങ്ങളിൽ ആണ് കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ ബാലഗോപാൽ വകയിരുത്തിയത്. ധന പ്രതിസന്ധിക്കിടയിലും ഗവർണറോട് പിണറായിക്കുള്ള പ്രത്യേക കരുതൽ ആണ് ഇത് കാണിക്കുന്നത്.

പരസ്പരം കൊമ്പ് കോർക്കൽ ഒക്കെ നാടകം മാത്രം. അന്തർധാര സജീവം എന്നർത്ഥം. 2024-25 ൽ രാജ്ഭവൻ്റെ ചെലവുകൾക്കായി ബാലഗോപാൽ നൽകിയത് ഇപ്രകാരം;

  • 1. ഗവർണറുടെ ശമ്പളം – 42 ലക്ഷം
  • 2 . ഗവർണർക്ക് ഇഷ്ടാനുസരണം ചെലവഴിക്കാൻ – 25 ലക്ഷം
  • 3. ഗാർഹീക ചെലവ്- 4.21 കോടി 4.വൈദ്യസഹായം – 50.62 ലക്ഷം
  • 5. മനോരജ്ഞന ചെലവ് ( Entertainment Expense) – 2 ലക്ഷം
  • 6. കരാർ ചെലവ്- 10 ലക്ഷം
  • 7. സഞ്ചാര ചെലവ് – 13 ലക്ഷം
  • 8. രാജ്ഭവനിലെ ജീവനക്കാരുടെ ശമ്പളം – 7.31 കോടി

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x