ന്യൂഡല്‍ഹി: മ്യാന്‍മാറുമായുള്ള അതിര്‍ത്തിപ്രദേശങ്ങളില്‍ വേലികെട്ടി തിരിക്കുമെന്ന് ഉറപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
1643 കിലോമീറ്റര്‍ നീളത്തിലാണ് മ്യാന്‍മാര്‍ ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്നത്. രാജ്യത്തിന്റെ സുരക്ഷക്കും അനധികൃത കുടിയേറ്റം തടയുന്നതിനുമായാണ് അതിര്‍ത്തിവേലി കെട്ടുന്നതെന്ന് അമിത് ഷാ വ്യക്തമാക്കി.
അതിസുരക്ഷിതമായ അതിര്‍ത്തികള്‍ മോഡി സര്‍ക്കാരിന്റെ ലക്ഷ്യമാണെന്നും ഇതിനായി മ്യാന്‍മാറിനോട് ചേര്‍ന്നുള്ള 1643 കിലോമീറ്റര്‍ ദൂരം വെലികെട്ടി തിരിക്കും. നിരീക്ഷണത്തിനും പട്രോളിങിനും പ്രത്യേക പാതയൊരുക്കുമെന്നും ആഭ്യന്തര മന്ത്രി അറിയിച്ചു.
മണിപ്പൂരിലെ പത്ത് കിലോമീറ്റര്‍ ദൂരത്തില്‍ ഇപ്പോള്‍ തന്നെ അതിര്‍ത്തി വേലിയുള്ളതായി അമിത് ഷാഹ് കൂട്ടിച്ചേര്‍ത്തു.
ഇരുരാജ്യങ്ങളിലെയും പൗരന്മാര്‍ക്ക് വിസയില്ലാതെ 16 കിലോമീറ്റര്‍വരെ ഉള്ളിലേക്ക് സഞ്ചരിക്കാന്‍ അനുവാദം നല്‍കുന്ന സ്വതന്ത്ര സഞ്ചാരമേഖല ഇല്ലാതാക്കാനും കേന്ദ്രം നീക്കം ആരംഭിച്ചുകഴിഞ്ഞു. അനധികൃത കുടിയേറ്റം വര്‍ദ്ധിച്ച സാഹചര്യത്തിലാണ് സ്വതന്ത്ര സഞ്ചാരമേഖല (FMR) റദ്ദാക്കുന്നത്.
അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ്, മണിപ്പുര്‍, മിസോറം എന്നീ സംസ്ഥാനങ്ങളാണ് മ്യാന്‍മാറുമായി അതിര്‍ത്തി പങ്കിടുന്നത്.
Modi government to fence entire 1643 km Indo-Myanmar border: Amit Shah