തിരുവനന്തപുരം: തിരുമല തിരുപ്പതി ദേവസ്ഥാനത്തിലെ മുഖ്യപുരോഹിതൻ വേണുഗോപാല ദീക്ഷിതലു പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ സന്ദർശിച്ചു.
ഔദ്യോഗിക വസതിയായ കൻ്റോൺമെൻ്റ് ഹൗസിൽ വച്ചായിരുന്നു കൂടിക്കാഴ്ച . തിരുപ്പതി ദേവസ്ഥാനത്തിൻ്റെ കീഴിൽ കന്യാകുമാരിയിലുള്ള അമ്പലത്തിലെ ചടങ്ങുകളിൽ പങ്കെടുത്തതിനു ശേഷം തിരുപ്പതിയിലേക്ക് മടങ്ങുന്ന വഴിയിലാണ് അദ്ദേഹം കൻ്റോൺമെൻ്റ് ഹൗസിൽ എത്തിയത്. തിരുപ്പതിയിൽ നിന്നു കൊണ്ട് വന്ന പവിത്രമാല പ്രതിപക്ഷ നേതാവിനെ അണിയിച്ച അദ്ദേഹം പ്രസാദവും നൽകി.
പ്രതിപക്ഷ നേതാവുമായി സൗഹൃദ സംഭാഷണം നടത്തി. തിരുപ്പതി ക്ഷേത്രത്തിലേക്ക് വി.ഡി സതീശനെ ക്ഷണിച്ചു. സന്തോഷപൂർവ്വം ക്ഷണം സ്വീകരിച്ച പ്രതിപക്ഷ നേതാവ് തിരുപ്പതി ക്ഷേത്രത്തിൽ ഉടൻ ദർശനം നടത്തും.
ഗുരുവായൂരിലും മൂകാംബികയിലും പത്മനാഭസ്വാമി ക്ഷേത്രത്തിലും എല്ലാ മാസവും ദർശനം നടത്താറുള്ള സതീശൻ ഈ മാസം തിരുപ്പതി ക്ഷേത്രത്തിൽ ദർശനത്തിനായി എത്തുമെന്നാണ് സൂചന.