കോട്ടയം : പാല സെന്റ് തോമസ് കോളേജിലെ യുവജനോത്സവ വേദികൾക്ക് ബാബറിയെന്നും പലസ്തീൻ എന്നും പേര് നൽകിയ എസ് എഫ് ഐ നീക്കത്തിന് തടയിട്ട് കോളേജ് അധികൃതർ. പേരുകൾ പ്രദർശിപ്പിച്ച ബോർഡുകൾ നീക്കം ചെയ്തു. രണ്ട് വേദികൾക്കും മറ്റു പേരുകളായിരുന്നു നൽകിയിരുന്നത്.
എന്നാൽ അനുമതിയില്ലാതെ എസ് എഫ് ഐ വേദികളുടെ പേരുകൾ മാറ്റുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട കോളേജ് അധികൃതർ ഉടൻ തന്നെ പേരുകൾ വേദിയിൽ നിന്നും നീക്കം ചെയ്തു. സംഭവത്തിൽ കാമ്പസിനകത്ത് തുടർ പ്രതിഷേധങ്ങളൊന്നും നടത്താൻ അനുവദിക്കില്ലെന്നും പ്രിൻസിപ്പൽവ്യക്തമാക്കി.
യുവജനോത്സവ വേദികൾ രാഷ്‌ട്രീയവത്കരിക്കാനാണ് എസ്എഫ്‌ഐ പ്രവർത്തകർ ശ്രമിക്കുന്നത്. ഇത്തരം നീക്കങ്ങൾ കോളേജിൽ അനുവദിക്കില്ലെന്ന് പ്രിൻസിപ്പൽ പ്രൊഫസർ. ഡോ. ജെയിംസ് ജോൺ പറഞ്ഞു