
ഡൽഹിയിൽ ഭരണമാറ്റത്തിന് കളമൊരുങ്ങുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തി പ്രഭാവവും അമിത് ഷായുടെ തിരഞ്ഞെടുപ്പ് തന്ത്രവും പകിട്ട് മങ്ങിയില്ലെന്ന് സാക്ഷ്യപ്പെടുത്തി ഡൽഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്നേറ്റം.
BJP | 40 |
AAP | 30 |
Congress | 0 |
70 സീറ്റുകളിലേക്ക് നടന്ന അസംബ്ലി തിരഞ്ഞെടുപ്പിൽ 40 സീറ്റുകളിൽ ബിജെപി മുന്നിൽ. 30 സീറ്റുകളുമായി നിലവിലെ ഭരണപാർട്ടി ആം ആദ്മി പാർട്ടി രണ്ടാമതും. ഒരു സീറ്റ് പോലുമില്ലാതെ നാല് ശതമാനം വോട്ടുകൾ മാത്രം നേടി കോൺഗ്രസ് മൂന്നാം സ്ഥാനത്തുമാണ്.
തലസ്ഥാനത്ത് ഡബിൾ എൻജിൻ സർക്കാർ വരുമെന്ന് ബിജെപി നേതാക്കൾ ഉറപ്പിച്ച് പറയുന്നു. 2020 ൽ എട്ട് സീറ്റ് മാത്രം നേടി പ്രതിപക്ഷത്ത് ഇരുന്ന ബിജെപിക്കാണ് ഇത്തവണ 40 സീറ്റിലേക്ക് മുന്നേറ്റം ഉണ്ടായിരിക്കുന്നത്. ആം ആദ്മി പാർട്ടി 62 സീറ്റിൽ നിന്നാണ് നേർ പകുതിയിലേക്ക് വീഴുന്നത്. 2020ലേത് പോലെ തന്നെ കോൺഗ്രസ് പൂജ്യം സീറ്റിൽ പോരാട്ടം അവസാനിപ്പിക്കുമെന്ന് തന്നെയാണ് വോട്ടെടുപ്പ് ദിവസത്തിൽ ആദ്യത്തെ ട്രെൻഡുകൾ സൂചിപ്പിക്കുന്നത്.
36 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ബിജെപി മുന്നേറുന്ന മണ്ഡലങ്ങളിൽ വോട്ട് വ്യത്യാസം ആയിരത്തിന് താഴെയാണ് എന്നുള്ളതാണ് ആംആദ്മി പാർട്ടി പ്രതീക്ഷവെക്കുന്നത്. ആംആദ്മി പാർട്ടിയുടെ മുൻനിര നേതാക്കൾ അവരവരുടെ മണ്ഡലങ്ങളിൽ വിയർക്കുന്നുണ്ട്.