തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധിക്കിടെ അടുത്ത് ധൂർത്ത് . 65 ലക്ഷം ചെലവാക്കി സർവ്വേ നടത്താൻ ഒരുങ്ങുകയാണ് സർക്കാർ . ജനങ്ങൾ ഏറ്റവും കൂടുതൽ വായിക്കുന്ന വാർത്തകളെ പറ്റിയാണ് സർവ്വേ . സമൂഹമാദ്ധ്യമങ്ങളിലൂടെയും വാർത്താ ചാനലുകളിലൂടെയും പത്രങ്ങളിലൂടെയും ജനങ്ങൾ വായിക്കുന്ന വാർത്തകളെ പറ്റിയാണ് സർക്കാർ സർവ്വേ നടത്തുക.
65 ലക്ഷം രൂപ മുടക്കി കേരള ഡിജിറ്റൽ സർവ്വകലാശാലയാണ് പഠനം നടത്തുക. സ്വകാര്യ സ്ഥാപനങ്ങൾ സർവ്വേയോട് താത്പര്യം പ്രകടിപ്പിക്കാതെയിരുന്നതോടെയാണ് സർക്കാർ ഡിജിറ്റൽ സർവ്വകലാശാല നൽകിയ താത്പര്യ പത്രം അംഗീകരിച്ചത്.
റോയിട്ടേഴ്‌സ് ഓരോ വർഷവും നടത്തുന്ന സർവ്വേയുടെ മാതൃകയിലാണ് ഡിജിറ്റൽ സർവ്വകലാശാലയും റിപ്പോർട്ട് തയ്യാറാക്കേണ്ടത്. ഓരോ മാദ്ധ്യമത്തിലെയും ഏതു തരത്തിലുള്ള വാർത്തകളോടാണ് ജനങ്ങൾക്ക് താത്പര്യമെന്ന് സർവ്വേയിലൂടെ കണ്ടെത്തും. കഴിഞ്ഞ വർഷം റോയിട്ടേഴ്‌സ് നടത്തിയ സർവ്വേയിൽ ദേശീയ രാഷ്‌ട്രീയമായിരുന്നു സമൂഹമാദ്ധ്യമങ്ങളിൽ ആളുകൾക്ക് ഇഷ്ടം.