എറണാകുളം പള്ളുരുത്തിയില്‍ 18 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. പള്ളുരുത്തി വിനീത്, ദര്‍ശന്‍, അഭിമന്യു എന്നിവരാണ് പിടിയിലായത്. ഇടപാടുകാര്‍ക്ക് കൈമാറാനായി ലഹരിമരുന്നുമായി എത്തിയപ്പോഴാണ് കുടുങ്ങിയത്.
കാറില്‍ ലഹരി മരുന്ന് ഇടപാട് നടക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്. ഇവരുടെ കാറില്‍ നിന്ന് ലഹരി മരുന്ന് അളന്ന് തിട്ടപ്പെടുത്താനുള്ള ത്രാസും കണ്ടെത്തി. ഇവരുടെ കാറും പിടിച്ചെടുത്തു.