
മാറ്റങ്ങളോടെ പുതിയ ഐഫോൺ വരുന്നു; പ്രോ മാക്സിനേക്കാൾ വില കൂടുമോ?
ഐ ഫോൺ 16 ന്റെ ജനപ്രീതി കുറഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് അടുത്ത വർഷം ഐ ഫോൺ 17 ന്റെ അഭ്യൂഹങ്ങൾക്കു തുടക്കം ആരംഭിച്ചിരിക്കുന്നത്. ഇത്തവണ പുറത്തിറങ്ങിയ പുതിയ പ്രോ മോഡലുകൾക്ക് വിപണിയിൽ കാര്യമായ ചലനമില്ല. അതേസമയം ബേസ് മോഡലുകളായ ഐഫോൺ 16, 16 പ്ലസ് എന്നിവക്കു നല്ല രീതിയിലുള്ള മാർക്കറ്റിങ്ങും ഉണ്ട്. വളരെ ആഘോഷമാക്കിയ ആപ്പിൾ ഇന്റലിജൻസിന്റെ അഭാവമാണ് ഐ ഫോൺ പ്രൊ മോഡലുകൾക്ക് കാര്യമായ ചലനം ഉണ്ടാകാത്തതെന്നാണ് പ്രാഥമിക നിഗമനം.
അടുത്ത വർഷം ഇറങ്ങാനിരിക്കുന്ന ഐ ഫോൺ 17 സീരിസിൽ സ്റ്റീം എന്ന പേരിൽ പുതിയ മോഡൽ ഉണ്ടാകുമെന്നാണ് പ്രാഥമിക നിഗമനം. കേട്ടപ്പോൾ തന്നെ വില മറ്റു മോഡലിനെക്കാളും കൂടുതലാകുമെന്ന് നമ്മൾ ആരും കരുതില്ല. എന്നാൽ തെറ്റി 17 സീരീസിലെ ഏറ്റവും വിലകൂടിയ ഫോൺ ആയിരിക്കും ഇതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകളിൽ നിന്ന് മനസിലാക്കൻ സാധിക്കുന്നത്. മികവുറ്റ പ്രകടനം കാഴ്ചവക്കുന്നതിനായി ഏറ്റവും മികച്ച ഒഎൽഇഡി ഡിസ്‌പ്ലേ ആയിരിക്കും ഇതിൽ. നോവാടെക്ക് അടുത്തിടെ അവതരിപ്പിച്ച ഡിസ്‌പ്ലേ ആണിത്. ഡിസ്‌പ്ലേ ഡ്രൈവർ യൂണിറ്റും ടച്ച് സെൻസറും കൂടി ചേർന്നതാണ് ഈ ഡിസ്‌പ്ലേ സാങ്കേതിക വിദ്യ. കൂടാതെ ഒട്ടനവധി പുതിയ ഫീചെറുകളും കൂടെയുണ്ട്. ഈ ഡിസ്പ്ലേ ഉപയോഗിക്കുന്നതിലൂടെ ഫോണിന്റെ കനം മില്ലിമീറ്ററുകൾ കുറക്കാനാകുമെന്നും കൂട്ടിച്ചേർത്തു.
ഇതിനു പുറമെ പുറത്തു വരുന്ന റിപ്പോർട്ടുകൾ അനുസരിച്ചു ഫോണിൻ്റെ ക്യാമറ മധ്യ ഭാഗത്തേക്കായി മാറ്റുമെന്നും അഭ്യൂഹങ്ങൾ ഉണ്ട്. 2019 ൽ 11 സീരീസ് മുതൽ ഒരേ രീതിയിലുള്ള ക്യാമറ ശൈലിയാണ് ഇപ്പോളും ആപ്പിൾ പിന്തുടരുന്നതെന്നും നിരവധി മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നും എന്നാൽ 13 ,14 മോഡലുകൾക്കു കാഴ്ചയിൽ പോലും യാതൊരു മാറ്റവുമില്ലാത്ത തരത്തിലാണ് ഉള്ളതെന്നും പറഞ്ഞു നിരവധി ട്രോളുകളാണ് സാമൂഹിയ മാധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ വരാനിരിക്കുന്ന ഐഫോണിന് കാഴ്ചയിൽ ഉൾപ്പടെ പ്രകടമായ പുതുമകൾ അവതരപ്പിക്കാനാകും ആപ്പിളിന്റെ ശ്രമം. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വരും മാസങ്ങളിൽ പുറത്തുവന്നേക്കും. എന്തായാലും അടുത്തവർഷം ആദ്യം പുതിയ ഐഫോൺ എസ്ഇ 4 അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് കമ്പനി.