ലക്ഷദ്വീപിനെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കുമെന്ന് കേന്ദ്ര ഇടക്കാല ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ. ആത്മീയ ടൂറിസത്തിന് ഊന്നൽ നൽകിയായിരിക്കും ഇനിയുള്ള ടൂറിസം മേഖലയിലെ പ്രവർത്തനങ്ങൾ. സംസ്ഥാനങ്ങൾക്ക് ടൂറിസം രംഗത്ത് ദീർഘകാല വായ്പകൾ നൽകും. പ്രാദേശിക ടൂറിസം പ്രോത്സാഹിപ്പിക്കും. ടൂറിസം മേഖലയിൽ വിദേശനിക്ഷേപം സ്വീകരിക്കുമെന്നും നിർമല സീതാരാമൻ പറഞ്ഞു.
ടൂറിസം വികസനത്തെ ലോകനിലവാരത്തിലേക്ക് എത്തിക്കുകയാണ് ബജറ്റ് പ്രഖ്യാപനത്തിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്. സംസ്ഥാനങ്ങൾക്ക് ലോണുകൾ അനുവദിക്കുന്നതിലൂടെ പ്രാദേശിക ടൂറിസത്തെ പ്രോത്സാഹിപ്പിക്കും. ആത്മീയ ടൂറിസം പ്രാദേശിക സർക്കാരുകൾക്ക് നേട്ടമാകുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
മാലിദ്വീപിനെ തകർക്കാൻ ലക്ഷ്യമിട്ടാണ് ഇന്ത്യ ലക്ഷദ്വീപിനെ ടൂറിസ്റ്റ് കേന്ദ്രമായി പ്രഖ്യാപിക്കുന്നതെന്നാണ് പൊതുവെ ഉയരുന്ന ആക്ഷേപം