256 ഭീമൻ മുട്ടകളും 92 കൂടുകളും; മധ്യപ്രദേശിൽ കണ്ടെത്തിയത് വമ്പൻ ദിനോസർ കോളനി

ഇന്ത്യക്കാരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പാലിയൻ്റോളജിസ്റ്റുകൾ. മധ്യപ്രദേശിലെ നർമദ താഴ്‌വരയിൽ ടൈറ്റാനോസെറസ് വിഭാഗത്തിൽപെട്ട ദിനോസറുകളുടെ 256 മുട്ടകളും വാസസ്ഥലങ്ങളും കണ്ടെത്തിയതായി ശാസ്ത്രജ്ഞർ വെളിപ്പെടുത്തി. ഡൽഹി സർവകലാശാലയിലെയും മോഹൻപുർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷനിലെയും ഗവേഷകരാണു മധ്യപ്രദേശിലെ ധർ ജില്ലയിലെ ബാഗ്, കുക്ഷി മേഖലകളിൽനിന്നു ഫോസിലുകൾ കണ്ടെത്തിയത്.

മുട്ടയുടെ ശേഷിപ്പുകൾ കണ്ടെത്തിയ സ്ഥലങ്ങളിൽ ഒന്ന് മുതൽ 20 മുട്ടകൾ വരെയെന്ന കണക്കിൽ ഉണ്ടായിരുന്നുവെന്നും ഗവേഷകർ വെളിപ്പെടുത്തി. 66 ദശലക്ഷം (6.6 കോടി)വർഷങ്ങൾ ഈ ഫോസിലുകൾക്ക് പഴക്കമുണ്ടെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഓരോ മുട്ടയ്ക്കും 15 മുതൽ 17 സെൻറീമീറ്റർ വരെ വ്യാസമുണ്ട്. ഓരോ കൂട്ടിലും 20 മുട്ടവരെയും ദിനോസറുകൾ സൂക്ഷിച്ചിരുന്നു.

മുട്ടകൾ സയൻസ് ഫെസ്റ്റിവലിലെ സ്റ്റാളിൽ പ്രദർശിപ്പിക്കുന്നുണ്ട്. സസ്യഭുക്കുകളായ ഭീമൻ ദിനോസറുകളാണ് ടൈറ്റാനോസെറസ്. ഒട്ടേറെ ഉപവിഭാഗങ്ങൾ ഇവയിലുണ്ട്. ദിനോസറുകൾ ലോകത്തിൽ നിന്ന് വംശനാശം സംഭവിക്കുന്നതിന് മുൻപ്, പരിണാമത്തിലെ അവസാനദശയിൽ ഇന്ത്യയിലുണ്ടായിരുന്നുവെന്നാണ് ശാസ്ത്രലോകത്തിൻറെ നിഗമനം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments