മൂകാംബികയിലേക്ക് വന്ദേഭാരതിലൊരു യാത്ര‌ : പ്ലാൻ ചെയ്യേണ്ടതിങ്ങനെ

കണ്ണൂർ : മൂകാംബികയിലേക്ക് വന്ദേഭാരത് ഇല്ലാ എന്ന് ദു:ഖിക്കുന്നവരാണോ നിങ്ങൾ. എങ്കിൽ വിഷമിക്കേണ്ടതില്ല . അതിന് പരിഹാരമുണ്ട്. നേരിട്ട് വന്ദേഭാരത് മൂകാംബികയിലേക്ക് ഇല്ലാ എങ്കിലും മൂകാംബികയിലേക്കൊരു യാത്ര സമ്മാനിക്കാൻ വന്ദേ ഭാരതിനെ കൊണ്ട് സാധിക്കും . മംഗലാപുരത്തെത്തിയാൽ സംഭവം സിമ്പിൾ ആണ്. കോഴിക്കോട് നിന്നോ കണ്ണൂരിൽ നിന്നോ പോകാൻ കഴിയുന്ന വിധത്തിൽ യാത്ര പ്ലാൻ ചെയ്യാം.

ആദ്യം മംഗലാപുരത്ത് എത്തുക. മംഗലാപുരം – ഗോവ വന്ദേ ഭാരത് ട്രെയിൻ മംഗലാപുരത്ത് നിന്ന് രാവിലെ 8.30 മണിക്ക് പുറപ്പെടും . സെൻട്രൽ – മംഗളൂരു സെൻട്രൽ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്, മാവേലി എക്സ്പ്രസ്, ചെന്നൈ-കോയമ്പത്തൂർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളെ ആശ്രയിച്ചാൽ മംഗലാപുരത്ത് നമ്മുടെ സൗകര്യപ്രദമായ സമയത്ത് എത്താം. ഒപ്പം ചെറുതായി വിശ്രമിച്ച ശേഷം അടുത്ത യാത്രയ്ക്കൊരുങ്ങാം.

മംഗലാപുരത്ത് നിന്ന് 8.30ന് എടുക്കുന്ന വന്ദേ ഭാരതിന്‍റെ ആദ്യ സ്റ്റോപ്പ് ആയ ഉഡുപ്പിയിൽ ആണ് നമുക്ക് ഇറങ്ങേണ്ടത്. 9.48ന് ട്രെയിൻ ഉഡുപ്പി റെയില്‍വേ സ്റ്റേഷനിൽ എത്തും. മംഗലാപുരത്തു നിന്നും ഉഡുപ്പിയിലേക്ക് വന്ദേ ഭാരതിൽ എസി ചെയർ കാറിൽ 550 രൂപയാണ് നിരക്ക്. എക്സിക്യൂട്ടീവ് ചെയർ കാറിൽ 980 രൂപയും വരും. രാവിലെ ഭക്ഷണം ഉൾപ്പെടെയാണ് നിരക്ക്.

ഉഡുപ്പിയില്‍ ഇറങ്ങിയാൽ ഇവിടെ നിന്നും കൊല്ലൂർ മൂംകാംബികയിലേക്ക് 58 കിലോമീറ്ററാണ് ദൂരം. ഏകദേശം ഒരു മണിക്കൂർ മതിയാവും ഈ ദൂരം പിന്നിടുവാൻ. നിരന്തരം ബസ് സർവീസുകൾ ഈ റൂട്ടിലുണ്ട്. അല്ലെങ്കിൽ ടാക്സി ആശ്രയിക്കാം.

ഇനി ബസ്സ് ആണ് കംഫട്ടബ്ൾ എങ്കിൽ അതിനും മാർ​ഗമുണ്ട്.

കേരളത്തിൽ നിന്നും മൂകാംബികയിലേക്ക് ബസിനും പോകാം. കൊട്ടാരക്കര- കൊല്ലൂർ സ്വിഫ്റ്റ് ബസ് സർവീസ് തെക്കു നിന്നുള്ളവർ കൂടുതൽ തിരഞ്ഞെടുക്കുന്ന സർവീസാണ്. കൊട്ടാരക്കരയിൽ നിന്നു രാത്രി 8.00 മണിക്ക് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 12.05ന് കൊല്ലൂരിൽ എത്തിച്ചേരുന്ന വിധത്തിൽ ആണ് യാത്ര. മടക്കയാത്രയിൽ മടക്ക യാത്രയിൽ കൊല്ലൂരിൽ നിന്ന് രാത്രി 09.10ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 01.00 ന് കൊട്ടാരക്കര എത്തിച്ചേരുന്ന വിധത്തിലുമാണ് സർവ്വീസ് ക്രമീകരിച്ചിട്ടുള്ളത്.

കൊട്ടാരക്കര, അടൂർ , ചെങ്ങന്നൂർ , തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, കൂത്താട്ടുകുളം, മൂവാറ്റുപുഴ , അങ്കമാലി , തൃശൂർ , കോട്ടക്കൽ , കോഴിക്കോട് , കണ്ണൂർ , പയ്യന്നൂർ , കാഞ്ഞങ്ങാട് , കാസർകോട് , മംഗലാപുരം , ഉഡുപ്പി , കൊല്ലൂർ എന്നീ സ്റ്റോപ്പുകളാണ് ബസിനുള്ളത്. കൊട്ടാരക്കര- കൊല്ലൂർ റൂട്ടിൽ ഒരാൾക്ക് 967 രൂപയാണ് ടിക്കറ്റ് നിരക്ക്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments