ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസിനെതിരെ ലാത്തി ആക്രമണം അന്വേഷണത്തിലാണെന്നും പിണറായി വിജയൻ വ്യക്തമാക്കി

തിരുവനന്തപുരം: സമരം ചെയ്യുന്നവരെ അടിക്കാന്‍ വ്യവസ്ഥയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കേരള പോലിസ് മാന്വല്‍ സെക്ഷന്‍ 79 പ്രകാരം പോലിസ് ഉദ്യോഗസ്ഥര്‍ക്ക് കൃത്യനിര്‍വ്വഹണത്തിന്റെ ഭാഗമായുള്ള പ്രതിരോധത്തിന് ലാത്തി ഉപയോഗിക്കാന്‍ അനുവാദമുണ്ടെന്നും കോണ്‍ഗ്രസ് എം.എല്‍.എ മാരായ ടി.ജെ. വിനോദ്, ഐ.സി ബാലകൃഷ്ണന്‍ എന്നിവരുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി അറിയിച്ചു.

ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ടും പ്രവീണും ജനറല്‍ സെക്രട്ടറി മേഘയും പോലീസ് അതിക്രൂരമായ ആക്രമണമേറ്റ് ആശുപത്രിയില്‍ ചികില്‍സയിലാണ്. പോലിസ് മര്‍ദ്ദനത്തെ കുറിച്ചുള്ള പരാതിയില്‍ ആലപ്പുഴ അഡീഷണല്‍ സൂപ്രണ്ട് അന്വേഷണം നടത്തി വരികയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.