ആലപ്പുഴ : ആലപ്പുഴ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ച ഗൺമാൻ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് അറിയിച്ചു. ഒരാൾ ലീവിലും മറ്റൊരാൾ ജോലി തിരക്കിലുമാണ്. അതിനാൽ ഇരു കൂട്ടർക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ സാധിക്കാത്തത്. ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലാണ് ഹാജരാകേണ്ടിയിരുന്നത്. പല തവണ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും എത്താത്തതിനാലാണ് പ്രത്യക ദൂതൻ വശം നേരിട്ട് ഇരുവർക്കും സമൻസ് എത്തിച്ചത് .
ഗണ്‍മാന്‍ അനില്‍കുമാര്‍ മുഖ്യമന്ത്രിക്കൊപ്പം നിയമസഭയില്‍ ജോലിയിലാണ്. ഗണ്‍മാന്‍ സന്ദീപ് അവധിയിലുമാണ്. ജോലി തിരക്ക് ഇല്ലാത്ത ദിവസം ഇരു കൂട്ടരും ചോദ്യം ചെയ്യലിനെത്താം എന്നാണ് പോലീസിനെ അറിയിച്ചിരിക്കുന്നത്. വെറും കണ്ണിൽ പൊടിയിടൽ നടപടി . എന്നിട്ട് പോലും അന്വേഷണത്തിന് സഹകരിക്കാൻ ഗൺമാൻ തയ്യാറാകില്ല എന്നുള്ളതാണ് ശ്രദ്ധേയം.
കഴിഞ്ഞ മാസം 15ന് പ്രതിഷേധിക്കാനെത്തിയ യൂത്ത് കോൺഗ്രസ്, കെ എസ് യു പ്രവർത്തകർകരെ ഗൺമാൻ മർദ്ദിച്ചത്. ആ സംഭവത്തിന് വിശദീകരണം തേടിയത് ഇന്ന് . കൃത്യമായി പറഞ്ഞാൽ ഡിസംബർ 15ന് നടന്ന അക്രമം ജനുവരി 24ന് ചോദ്യം ചെയ്യുമെന്നും അറിയിച്ചിരുന്നു. എന്നാൽ അന്നും ചോദ്യം ചെയ്യലിനായി ഇരുകൂട്ടരും എത്തിയില്ല. കോടതി നിർദ്ദേശത്തിന് പിന്നാലെയാണ് പോലീസ് കേസെടുക്കാൻ നിർബന്ധിതരായത്. അനിൽ കുമാറിനെ ഒന്നാം പ്രതിയായും സന്ദീപിനെ രണ്ടാം പ്രതിയാക്കിയുമാണ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നത്.
പോലീസിന്റെ കസ്റ്റഡിയിൽ ഇരിക്കുമ്പോഴാണ് അകമ്പടി വാഹനത്തിൽ നിന്നും ഗൺമാൻ ഇറങ്ങി മർദ്ദിച്ചതെന്നാണ് എഫ് ഐ ആറിൽ പറയുന്നത്. ഡിസംബർ അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. കെ എസ് യു നേതാക്കളായ അജയ് ജ്യൂവൽ കുര്യാക്കോസും സുഹൃത്ത് തോമസ്സും കൂടി സർക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുന്നത് കണ്ട് പോലീസ് ഇവരെ തടഞ്ഞ് മാറ്റി. എന്നാൽ തൊട്ട് പിന്നാലെ അകമ്പടി വാഹനത്തിൽ എത്തിയ അനിൽ ജനറൽ ആശുപത്രി ജങ്ഷൻ ട്രാഫിക് സിഗ്നലിന് സമീപം വെച്ച് കെ എസ് യു നേതാക്കളെ അസഭ്യം പറയുകയും ലാത്തി ഉപയോഗിച്ച് ഉപദ്രവിച്ചുവെന്നും എഫ് ഐ ആറിൽ പറയുന്നുണ്ട്.
ആലപ്പുഴ അമ്പലപ്പുഴ മണ്ഡലത്തിലെ നവകേരളസദസിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിയും സംഘവും ബസിൽ പോകുമ്പോഴാണ് റോഡരികിൽ നിന്ന് പ്രതിഷേധക്കാർ കരിങ്കൊടിയുമായി മുദ്രാവാക്യം വിളിച്ചെത്തിയത്. കരിങ്കൊടി പിടിച്ചുവാങ്ങിയ പോലീസ് ഇവരെ മാറ്റിയിരുന്നു. പിന്നാലെ കാറിലെത്തിയ ഗൺമാനും അംഗരക്ഷകരും വണ്ടിനിർത്തി ലാത്തികൊണ്ട് വളഞ്ഞിട്ടു മർദ്ദിക്കുകയായിരുന്നു.
സംഭവം വിവാദമായതോടെ ജീവൻ രക്ഷാപ്രവർത്തനത്തിന് എത്തിയതാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഗൺമാൻ നടത്തിയ ആക്രമണത്തെ വെള്ളപൂശാൻ ശ്രമിക്കുകയും ഉണ്ടായി. സുരക്ഷാ ഉദ്യോഗസ്ഥരുടേത് സ്വാഭാവിക നടപടിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.