സിനിമാ രം​ഗത്ത് തിരക്കേറിയ നടിമാർ പിന്നീട് ഇസ്ലാം മത വിശ്വാസപ്രകാരമുള്ള ജീവിതം തെരഞ്ഞെടുത്തത് വലിയ തോതിൽ വാർത്തയായിട്ടുണ്ട്. സന ഖാൻ, സൈറ വസീം തുടങ്ങിയവരെല്ലാം ഇതിന് ഉദാഹരണമാണ്. ഇസ്ലാം മതം സ്വീകരിച്ച് സിനിമാ രം​ഗം വിട്ട വ്യക്തിയാണ് മോണിക്ക. മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം അഭിനയിച്ച മോണിക്ക മതം മാറിയ ശേഷം പേര് റാഹിമ എന്നാക്കി. 2014 ലാണ് മോണിക്ക മതം മാറിയത്.

2015 ൽ മാലിക് എന്ന വ്യവസായിയെ വിവാഹം ചെയ്യുകയും ചെയ്തു. ലൈം ലൈറ്റിൽ നിന്നും പൂർണമായും മാറി നിൽക്കുകയാണ് മോണിക്കയിപ്പോൾ. മോണിക്കയുടെ അച്ഛൻ ഹിന്ദുവും അമ്മ ക്രിസ്ത്യനുമാണ്. സിനിമാ ലോകം വിട്ട് ഇസ്ലാം മതം സ്വീകരിച്ചതിനെക്കുറിച്ച് മുമ്പൊരിക്കൽ ഒരു പ്രസം​ഗത്തിൽ മോണിക്ക പരാമർശിച്ചിട്ടുണ്ട്. നടിയുടെ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്.

ഖുർ ആൻ വായിച്ച ശേഷമാണ് ഇസ്ലാം മതത്തിലേക്ക് അടുക്കുന്നതെന്നും സിനിമാ ലോകം വിടാൻ താൻ തീരുമാനിക്കുകയായിരുന്നെന്നും മോണിക്ക തുറന്ന് പറഞ്ഞു. ‘ഖുർ ആൻ പഠിച്ചപ്പോൾ വന്ന തിരിച്ചറിവുകൾ കുട്ടിയായിരിക്കുമ്പോൾ തനിക്ക് ലഭിക്കേണ്ടായിരുന്നു. സിനിമകളൊന്നുമില്ലാതെ കൂടുതൽ നന്മകളോടെ തനിക്ക് സ്വർ​ഗത്തിൽ പോകാൻ കഴിഞ്ഞേനെ. എന്റെ ജീവിതത്തെക്കുറിച്ച് നിങ്ങൾ‌ക്ക് അറിയാവുന്നതാണ്’

‘നടിമാർ നന്നായി സമ്പാദിക്കും. ജീവിതം സെറ്റിൽഡ് ആയിരിക്കും. അങ്ങനെയുള്ള ഞാൻ സിനിമാ രം​ഗം വിട്ടപ്പോൾ തീരെ ആശങ്കപ്പെട്ടില്ല. എന്നാൽ ഞാൻ എങ്ങനെ മുന്നോട്ട് ജീവിക്കുമെന്ന് കുടുംബം ആശങ്കപ്പെട്ടു. ചെന്നെെയിലാണ് ജീവിക്കുന്നത്. ​ഗ്രാമത്തിലാണെങ്കിൽ പതിനായിരം രൂപ കൊണ്ട് കുടുംബം നയിക്കാം. എന്നാൽ ചെന്നെെയിൽ അത് സാധിക്കില്ല. കറണ്ട് ബിൽ പോലും രണ്ടായിരം രൂപയ്ക്കാണ്. എന്തിനാണ് സിനിമ വിട്ടതെന്ന് ചോദിച്ച് എല്ലാവരും എന്നെ വഴക്ക് പറഞ്ഞു’

‘എന്നാൽ എന്റെ മനസിൽ അള്ളാഹു എന്നെ രക്ഷിക്കുമെന്നായിരുന്നു. ടെയ്ലറിം​ഗ് വർക്ക് ചെയ്തു. എത്ര അധ്വാനിച്ചാലും ഒരു ദിവസത്തേക്ക് 300-400 രൂപയേ ലഭിക്കു. അതൊന്നും എന്നെ ആശങ്കപ്പെടുത്തിയില്ല. കാരണം അഭിനയിക്കുന്ന കാലത്ത് അള്ളാഹു എനിക്ക് ഒരുപാട് നല്ല സിനിമകൾ തന്നു. ചില മോശം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്’

മമ്മൂട്ടി തഴയപ്പെടുന്നതും ‘തമ്പുരാട്ടി’ ആദരിക്കപ്പെടുന്നതും അതുകൊണ്ടാണ്! കുറിപ്പ് വൈറലാവുന്നുമമ്മൂട്ടി തഴയപ്പെടുന്നതും ‘തമ്പുരാട്ടി’ ആദരിക്കപ്പെടുന്നതും അതുകൊണ്ടാണ്! കുറിപ്പ് വൈറലാവുന്നു

‘എത്രയോ ലോകം കണ്ടു, അധ്വാനിച്ചു. പക്ഷെ ഒരു ഘട്ടത്തിൽ ഇസ്ലാമിനെക്കുറിച്ച് കൂടുതൽ മനസിലാക്കിയപ്പോൾ എത്ര യാത്ര ചെയ്താലും ഫ്ലെെറ്റിൽ ചുറ്റിയാലും ഞാൻ ചെയ്യുന്നത് ഹറാമായ കാര്യമാണ്. സമ്പാദിച്ച പണം കൊണ്ട് ഒരുപാട് പേർക്ക് ഉപകാരം ചെയ്തിട്ടുണ്ട്. പക്ഷെ ഹറാമാ. പണം കൊണ്ട് ആർക്ക് നന്മ ചെയ്താലും അത് നൻമയല്ല. അവസാനം ഞാൻ പൂജ്യമാകും. എന്റെ ജീവിതം പൂജ്യമാണെന്ന് ഞാൻ മനസിലാക്കി. അതിനപ്പുറം ഒന്നും ചിന്തിച്ചില്ല. ഇനിയുള്ള ജീവിതം പാത്രം കഴുകിയെങ്കിലും ജീവിക്കാമെന്ന് തീരുമാനിച്ചു’

‘അങ്ങനെയാണ് ഘട്ടം ഘട്ട‌മായി സിനിമകൾ കുറച്ചു. പെട്ടെന്ന് ഒഴിവായി വരാൻ പറ്റില്ല. കടങ്ങളെല്ലാം തീർത്ത് ഒരു ഘട്ടത്തിൽ ഇനി മതിയാക്കാം എന്ന് തീരുമാനിക്കുകയായിരുന്നു,’ മോണിക വ്യക്തമാക്കി. ആളുകൾ എങ്ങനെയൊക്കെ കളിയാക്കുമെന്ന് മതം മാറിയ സ്ത്രീകൾക്ക് മനസിലാകും. വായ്ക്ക് തോന്നിയത് അവർ പറയും. അത് മനസിൽ വെക്കണം, കാരണം അവർ നമ്മുടെ ബന്ധുക്കളാണ്. എന്നെക്കൊണ്ട് അവരെ എതിർത്ത് സംസാരിക്കാനും പറ്റില്ല. ഇസ്ലാമിൽ അങ്ങനെ എതിർത്ത് സംസാരിക്കാൻ അനുവ​ദിക്കുന്നില്ലെന്നും മോണിക്ക അന്ന് പറഞ്ഞു.