ഇന്ത്യയിൽ ജനപ്രീതി ഏറെ ഉള്ള നടിമാർ ആരെന്ന ചോദ്യത്തിന് ബോളിവുഡ് താരങ്ങളുടെ പേരുകളാണ് ആദ്യം ലിസ്റ്റിൽ വരുക. എന്നാൽ സമീപ കാലത്ത് ബോളിവുഡ് താരങ്ങളേക്കാൾ തെന്നിന്ത്യൻ നടിമാർക്ക് രാജ്യമൊട്ടാകെ സ്വീകാര്യത ലഭിക്കുന്നുണ്ട്. ഓർമാക്സ് മീഡിയ പുറത്ത് വിട്ട റിപ്പോർട്ടനുസരിച്ച് ആദ്യ പത്ത് പേരുടെ ലിസ്റ്റിൽ ആറുപേരും തെന്നിന്ത്യയിലെ സൂപ്പർ താരങ്ങളാണ്.

ലിസ്റ്റിൽ ഒന്നാം സ്ഥാനം നടി സാമന്തയ്ക്കാണ്. വമ്പൻ ഹിറ്റ് സിനിമകൾ ഒന്നും 2023ൽ സാമന്തയ്‍ക്ക് ഇല്ലെങ്കിലും ജനപ്രീതിയിൽ രാജ്യത്ത് ഒന്നാം സ്ഥാനത്ത് എത്താനായത് അത്ഭുതപ്പെടുത്തുന്നതാണ. വൻ ഹൈപ്പിൽ വിജയ് ദേവരക്കൊണ്ട നായകനായി സാമന്ത അഭിനയിച്ച ‘കുഷി’ ചിത്രം പോലും ബോക്സ് ഓഫീസിൽ മികച്ച പ്രകടനം അല്ല കാഴ്ച്ച വെച്ചത്. ബോളിവുഡിലെ വമ്പൻ നായികമാരെയും പിന്നിലാക്കിയാണ് താരം മുന്നേറിയിരിക്കുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത

2023ൽ ദേശീയ അവാർഡ് നേടിയ ആലിയ ഭട്ടാണ് രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. ‘ഗംഗുഭായ് കത്തിയാവാഡി’ എന്ന ചിത്രത്തിലെ പ്രകടനത്തിനായിരുന്നു മികച്ച നടിക്കുള്ള പുരസ്‌കാരം ആലിയ സ്വന്തമാക്കിയത്. മൂന്നാമത് ദീപിക പദുക്കോണാണ്. 2023ലെ വൻ ഹിറ്റു ചിത്രമായ ‘പഠാനി’ലെ നായികയായാണ് ദീപിക പദുക്കോൺ ജനപ്രീതിയിൽ നേടിയിരിക്കുന്നത്.

നാലാമത് ഷാരൂഖ് ഖാൻ ചിത്രം ‘ജവാനി’ലെ നായികയായ നയൻതാരയാണ് എന്നത് മലയാളി പ്രേക്ഷകർക്കും അഭിമാനിക്കാൻ വകയുള്ളതാണ്. തൊട്ടുപിന്നിൽ കാജൽ അഗർവാളാണ്. ദളപതി വിജയ്‍യുടെ ഹിറ്റ് സിനിമയായ ‘ലിയോ’യിലൂടെ ശ്രദ്ധയാകർഷിച്ച തൃഷ ആറാം സ്ഥനത്തും എത്തിയിട്ടുണ്ട്. പിന്നീട് കത്രീന കൈഫും എത്തിയപ്പോൾ ബോളിവുഡ് നടിയായ കൈറ അദ്വാനി എട്ടാം സ്ഥാനത്തും രശ്‍മിക മന്ദാന ഒമ്പതാമതും അനുഷ്‍ക ഷെട്ടി പത്താം സ്ഥാനത്തും എത്തിയിട്ടുണ്ട്.