ഹരിദ്വാർ : ക്യാൻസർ മാറ്റാനെന്ന രീതിയിൽ അഞ്ച് വയസ്സുകാരനെ ​ഗം​ഗാ ന​ദിയിൽ മുക്കി. ബാലകന് ദാരുണാന്ത്യം. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലാണ് സംഭവം . ഡൽഹിയില്‍ താമസിക്കുന്ന കുടുംബം ഇന്നലെ രാവിലെയാണ് ഹരിദ്വാറിലെത്തിയത്. രോഗിയായ ബാലനൊപ്പം മാതാപിതാക്കളും ബന്ധുവായ സ്ത്രീയുമാണ് കാറിലുണ്ടായിരുന്നതെന്ന് കാര്‍ ഡ്രൈവര്‍ വ്യക്തമാക്കി.

യാത്രയില്‍ തന്നെ ബാലൻ അവശനിലയിലായിരുന്നുവെന്നും മകന് ക്യാൻസറാണ്, ദില്ലിയിലെ ഡോക്ടര്‍മാരെല്ലാം കയ്യൊഴിഞ്ഞുവെന്ന് അവര്‍ തന്നോട് പറഞ്ഞതായും ഡ്രൈവര്‍ അറിയിക്കുന്നു. ബന്ധുവായ സ്ത്രീ ആണത്രേ കുഞ്ഞിനെ വെള്ളത്തില്‍ മുക്കിയത്. ഈ സമയത്ത് മാതാപിതാക്കള്‍ പ്രാര്‍ത്ഥന ചൊല്ലുകയായിരുന്നു.

കുട്ടിയെ വെള്ളത്തിൽ മുക്കി സമയം ഒരുപാട് കഴിഞ്ഞപ്പോൾ കുട്ടിയെ പുറത്തേക്ക് എടുക്കാൻ സ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞപ്പോഴാണ് കുട്ടി മരിച്ചെന്ന കാര്യം മനസ്സിലായത്. മാതാപിതാക്കളിൽ നിന്ന് കുഞ്ഞിനെ കണ്ട് നിന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ആശുപത്രിയിൽ എത്തും മുമ്പ് തന്നെ കുട്ടിയ്ക്ക് മരണം സംഭവിച്ചുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

സംഭവത്തിന് ആസ്പതമായ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്