കാബൂൾ : അവിവാഹിതരായ അഫ്ഗാൻ സ്ത്രീകൾ ജോലിക്ക് പോകരുത്. വീണ്ടും സ്ത്രീകൾക്ക് മേൽ കൂടുതൽ നിയന്ത്രങ്ങളേർപ്പെടുത്തി താലിബാൻ ഭീകരർ. ഹെൽത്ത് കെയറിൽ ജോലി ചെയ്യുന്ന അവിവാഹിതരായ സ്ത്രീകൾക്കാണ് താലിബാൻ വിലക്കേർപ്പെടുത്തിയത്.

താലിബാൻ പറയുന്നതനുസരിച്ച് ഇനി മുതൽ അഫ്​ഗാനിസ്ഥാനിലെ ഹെൽത്ത് കെയറിൽ ജോലി ചെയ്യുന്ന അവിവാഹിതരായ സ്ത്രീകൾ ജോലി അവസാനിപ്പിക്കാണം. ഇനി അത്ഥവാ ജോലിയിൽ തുടരണമെന്നുണ്ടെങ്കിൽ നിക്കാഹ് കഴിച്ച് ഭാര്യ പദവി നേ‍ടണം. അവിവാഹിതയായ ഒരു സ്ത്രീ ജോലി ചെയ്യുന്നത് അനുചിതമാണെന്നാണ് താലിബാൻ മന്ത്രാലയം പറയുന്നത്.

2021-ൽ ഭരണം ഏറ്റെടുത്തതിനുശേഷം, താലിബാൻ സ്ത്രീകൾക്ക് നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനിൽ, കുടുംബത്തിലെ ഒരു പുരുഷന്റെ കൂടെയല്ലാതെ സ്ത്രീകൾക്ക് പൊതുസ്ഥലത്ത് ഇറങ്ങാൻ അനുവാദമില്ല. സ്ത്രീകൾക്കുള്ള എല്ലാ വിദ്യാഭ്യാസവും നിരോധിച്ചതോടെ ആറാം ക്ലാസിനുശേഷം പെൺകുട്ടികൾ സ്‌കൂളിൽ പോകുന്നത് നിർത്തിവച്ചിരിക്കുകയാണ്.

താലിബാൻ സർക്കാർ ബ്യൂട്ടി പാർലറുകൾ അടച്ചുപൂട്ടുകയും സ്ത്രീകൾക്ക് ഡ്രസ് കോഡ് ഏർപ്പെടുത്തുകയും ചെയ്തു – എപ്പോഴും ഹിജാബ് ധരിക്കാനും ബുർഖയിൽ തല മുതൽ കാൽ വരെ മറയ്ക്കാനും. ഡ്രസ് കോഡ് പാലിക്കാത്ത സ്ത്രീകളെ സദാചാര പോലീസ് അറസ്റ്റ് ചെയ്യുകയും കസ്റ്റഡിയിൽ എടുക്കുകയും ചെയ്യുന്നു. പുരുഷൻമാർ രക്ഷാധികാരികളല്ലാത്ത സ്ത്രീകളെ അടിച്ചമർത്തുകയാണ് ലക്ഷ്യം.