രാം ലല്ല ദർശനത്തിനായി ആദ്യ ദിനം എത്തിയത് അഞ്ച് ലക്ഷത്തിലധികം പേർ | #RamMandir

പ്രാൺ പ്രതിഷ്ഠക്ക് പിന്നാലെ രാം ലല്ലയെ കാണാൻ അയോധ്യയിലേക്ക് തീർത്ഥാടക പ്രവാഹം. ക്ഷേത്ര ട്രസ്റ്റ് നൽകുന്ന കണക്ക് പ്രകാരം ദർശനത്തിനായി രമക്ഷേത്രം തുറന്ന ആദ്യ ദിവസം 5 ലക്ഷത്തിലധികം പേരാണ് എത്തിയത്.

രാവിലെ 6 മണിയോടെ തന്നെ 566 മീറ്റർ നീളമുള്ള രാമജന്മഭൂമി പാത നിറഞ്ഞു. തീർത്ഥാടകർ അകത്തേക്ക് കയറാൻ തിക്കും തിരക്കും കൂട്ടി. ലഗേജുകളോ മൊബൈൽ ഫോണുകളോ കൈവശം വെച്ച് പ്രവേശിക്കാൻ കഴിയില്ലെന്ന് സുരക്ഷാ സേന അവരോട് പറയാൻ ശ്രമിച്ചെങ്കിലും പലർക്കും മുൻകൂട്ടി അതിനെ കുറിച്ച് ധാരണ ഇല്ലായിരുന്നു.

ചൊവ്വാഴ്ച രാവിലെ അയോധ്യ ഉണർന്നത് രാമക്ഷേത്രത്തിന്റെ കവാടത്തിൽ ജനക്കൂട്ടത്തെ കണ്ടാണ്, പുലർച്ചെ മൂന്ന് മണിക്ക് തന്നെ വലിയ രീതിയിലുള്ള ക്യൂ രൂപപ്പെടാൻ തുടങ്ങി. പ്രതീക്ഷിച്ചതിലും വലിയ ജനക്കൂട്ടമെത്തിയതോടെ തിരക്ക് നിയന്ത്രിക്കാനുള്ള നടപടികളാവശ്യമാണെന്ന് ക്ഷേത്ര ട്രസ്റ്റ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അറിയിച്ചു. അടിയന്തര യോഗങ്ങൾ നടത്താനും മുഖ്യമന്ത്രിയെ നേരിട്ട് സന്ദർശിക്കാനും ഭരണകൂടത്തെ പ്രേരിപ്പിച്ചു. തുടർന്ന് നിയന്ത്രണങ്ങൾക്കും സുരക്ഷയ്ക്കുമായി കേന്ദ്ര സേനയെ ആവശ്യപ്പെടാനും അവർ തീരമാനിച്ചു.

വൈകുന്നേരമായപ്പോഴേക്കും 5 ലക്ഷത്തോളം ആളുകൾ രാമവിഗ്രഹത്തിൽ പ്രണാമം അർപ്പിച്ചു എന്നാണ് ട്രസ്റ്റ് ഭാരവാഹികളുടെ കണക്ക്. തിരക്ക് നിയന്ത്രിക്കാൻ 8000 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഒന്നാം ദിവസം പ്രിൻസിപ്പൽ സെക്രട്ടറി (ആഭ്യന്തരം) സഞ്ജയ് പ്രസാദ്, ഡയറക്ടർ ജനറൽ (ക്രമസമാധാനം) പ്രശാന്ത് കുമാർ എന്നിവരും തിരക്ക് നിയന്ത്രിക്കുന്നതിന് മേൽനോട്ടം വഹിക്കാൻ ക്ഷേത്രത്തിൽ എത്തിയിരുന്നു. തീർഥാടകർക്ക് സുഗമമായ ദർശനം ഉറപ്പാക്കാൻ വേണ്ട നിർദ്ദേശങ്ങൾ അവർ കൃത്യമായി നൽകി.

വൈകിട്ട് 4.40ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ക്ഷേത്രനഗരിയിലെത്തി. ആദ്യം ഹെലികോപ്റ്ററിൽ നിന്ന് ആൾക്കൂട്ടത്തെ വീക്ഷിച്ച അദ്ദേഹം പിന്നീട് ക്ഷേത്രത്തിലെത്തി ദർശനത്തിനെത്തിയ തീർത്ഥാടകരുടെ കണക്കെടുത്തു.

പ്രണാമം അർപ്പിക്കാൻ തിരക്കുകൂട്ടരുതെന്നും ജനക്കൂട്ടം സാധാരണ നിലയിലായ ശേഷം അയോധ്യയിൽ വന്നു ദർശനം നടത്തൂവെന്നും മുഖ്യമന്ത്രി തീർത്ഥാടകരോട് അഭ്യർത്ഥിച്ചു.

മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുമായും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർമാരുമായും ചർച്ച നടത്തിയ മുഖ്യമന്ത്രി സ്ഥിതിഗതികൾ വിലയിരുത്തി. ആൾക്കൂട്ടത്തിന് ഒരു ഹോൾഡിംഗ് ഏരിയ ഉണ്ടാക്കാനുള്ള സംവിധാനം ഏർപ്പെടുത്തി വരികയാണെന്ന് പോലീസ് ഡയറക്ടർ ജനറൽ വിജയ് കുമാർ പിന്നീട് പറഞ്ഞു. ഒരേസമയം 50,000 ആളുകൾ വന്നാൽ, അവരെ വിവിധ പ്രവേശന സ്ഥലങ്ങളിലും വ്യത്യസ്ത ഹോൾഡിംഗ് ഏരിയകളിലും നിർത്തി പതുക്കെ ദർശനത്തിനായി മുന്നോട്ട് പോകാം.

ക്ഷേത്രത്തിലെ ദർശന രീതികളും നിയന്ത്രണങ്ങളും കൃത്യമായി അറിയാത്തതിനാൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ജില്ലകളിൽ നിന്നുമുള്ള തീർത്ഥാടകർ വലിയ ബാഗുകളും കൈയ്യിൽ കരുതിയാണ്മ എത്തിയത്. “ആദ്യ ദർശനം” നേടാനുള്ള ആകാംക്ഷയിൽ, ചിലർ തങ്ങളുടെ സാധനങ്ങൾ മാറ്റുന്നതിനായി മാറിയാൽ ക്യൂവിൽ നിന്ന്പുറത്താകുമെന്ന ഭയത്തിൽ ബാഗുകൾ റോഡിൽ ഉപേക്ഷിച്ചു.

10 പേരടങ്ങുന്ന കുടുംബത്തോടൊപ്പം ഒഡീഷയിൽ നിന്ന് വന്ന് കഴിഞ്ഞ എട്ട് ദിവസമായി അയോധ്യയിൽ താമസിച്ചു വരികയായിരുന്ന ബൻസി ധർ മഹന്തി പറഞ്ഞു, “ദർശൻ ഹോ ഗയാ. “ബോഹോത് ഭീദ് തി (വളരെ തിരക്കായിരുന്നു). ഭാര്യയുടെ അടുത്ത് ഫോൺ വെച്ചിട്ട് ഞാൻ അകത്തേക്ക് കയറി. പലരും തങ്ങളുടെ ബാഗുകൾ പുറത്ത് ഉപേക്ഷിച്ചു,” അദ്ദേഹം പറഞ്ഞു. പുലർച്ചെ 2.45 ഓടെ ക്ഷേത്ര കവാടത്തിൽ എത്തിയ കുടുംബത്തിന് രാവിലെ 7 മണിയോടെയാണ് ദർശനം നടത്തിയത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments