Sports

സൈനയുടെ കരിയറിന് വിലങ്ങുതടിയായി ഗുരുതര രോഗം

ന്യൂഡൽഹി: വിരമിക്കലിനെ കുറിച്ച് ആലോചിച്ചു തുടങ്ങിയെന്ന് ഇന്ത്യൻ ബാഡ്മിൻ്റൻ താരം സൈന നെഹ്‌വാൾ. ഏറെ നാളുകളായി കരിയറിനെ പോലും വെല്ലുവിളിയാകുന്ന തരത്തിൽ ആർത്രൈറ്റിസുമായി (സന്ധിവാദം) താൻ പോരാടുകയാണെന്ന് സൈന നെഹ്‌വാൾ വെളിപ്പെടുത്തി. പരിശീലനം പോലും നടത്താൻ കഴിയാത്തവിധം കാൽമുട്ടുകൾ പ്രശ്നം സൃഷ്ടിക്കുന്നുവെവന്നും സൈന പറഞ്ഞു.

അടുത്ത വർഷം തനിക്ക് 35 വയസ് തികയുമെന്നും താരം പറഞ്ഞു. കാൽമുട്ടുകളുടെ അവസ്ഥ ഇപ്പോൾ നല്ല രീതിയിലല്ല. ഞാൻ ഇപ്പോൾ സന്ധിവാദം കൊണ്ട് ബുദ്ധിമുട്ടുകയാണ്. മുട്ടിലെ അസ്ഥി വളരെ മോശം അവസ്ഥയിലെത്തിയിരിക്കുന്നു. എട്ടും പത്തും മണിക്കൂറുകൾ തള്ളിനീക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമായി മാറിയിരിക്കുന്നു. ഇത്തരമൊരു അവസ്ഥയിൽ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരെ എങ്ങനെ വെല്ലുവിളിക്കും. ഈ അവസ്ഥ ഇപ്പോഴെങ്കിലും അംഗീകരിക്കേണ്ടത് തന്നെയാണ്. മികച്ച കളിക്കാരുമായി മത്സരിക്കാനോ ആഗ്രഹിച്ച നേട്ടം കൊയ്യാനോ രണ്ടു മണിക്കൂർ നേരത്തെ പരിശീലനം മതിയാകില്ല സൈന നെഹ്‌വാൾ പറഞ്ഞു.

കഴിഞ്ഞ വർഷം സിംഗപ്പൂർ ഓപ്പൺ കളിച്ചതിന് ശേഷം സൈന മറ്റ് മത്സരങ്ങളിൽ ഒന്നിലും പങ്കെടുത്തിരുന്നില്ല. കളിയിൽ നിന്നും വിരമിക്കുന്നതിനെ കുറിച്ചുള്ള ആലോചനയിലാണ്. എന്നാൽ, അതിനെ കുറിച്ച് തീരുമാനത്തിലെത്തിയിട്ടില്ലെന്നും സൈന വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *