സാംസങ്ങിന്റെ ഗ്യാലക്‌സി എസ്24 ലോഞ്ച് ചെയ്തത് മുതല്‍ ഞെട്ടിക്കുകയാണ്. പ്രീ ഓര്‍ഡര്‍ മുതല്‍ ആപ്പിളിനെ ശരിക്കുന്ന വെല്ലുന്ന ഫീച്ചര്‍ വരെ എസ്24ല്‍ ഉണ്ട്. പുത്തനൊരു ഫീച്ചറിലാണ് എസ്24 ഇപ്പോള്‍ ഐഫോണ്‍ പതിനഞ്ച് പ്രൊ മാക്‌സിനെ മറികടന്നിരിക്കുന്നത്. പ്രീമിയം ഫീച്ചറുകളാണ് എസ്24ല്‍ സാംസങ്ങ് ഒരുക്കിയിരിക്കുന്നത്.

സ്റ്റോറേജിന്റെ മികവിലാണ് ഇപ്പോള്‍ ഗ്യാലക്‌സി എസ്24 ആപ്പിള്‍ ഐഫോണ്‍ പതിനഞ്ച് പ്രൊ മാക്‌സിനെ മറികടന്നിരിക്കുന്നത്. ആപ്പിളിന്റെ ഫ്‌ളാഗ്ഷിപ്പ് എന്‍വിഎംഇ സ്റ്റോറേജാണ് ഉപയോഗിക്കുന്നത്. സാംസങ്ങ് പക്ഷേ യുഎഫ്എസ് 4.0യാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ പരീക്ഷണത്തിന്റെ ഗുണം സാംസങ്ങിനാണ് നേട്ടങ്ങള്‍ സമ്മാനിച്ചിരിക്കുന്നത്.

സ്റ്റോറേജ് ബെഞ്ച്മാര്‍ക്കില്‍ എസ്24 അള്‍ട്ര ഐഫോണ്‍ 15 പ്രൊ മാക്‌സിനെ പരാജയപ്പെടുത്തിയിരിക്കുകയാണ്. 75 ശതമാനം വരെ വേഗതയിലുള്ള ട്രാന്‍സ്ഫര്‍ സ്പീഡാണ് എസ്24 അള്‍ട്ര നല്‍കുന്നത്. ആപ്പിളിനേക്കാള്‍ ഇരട്ടിയോളമാണ് വേഗത. ഏകദേശം 1.75 തവണ അധികം വേഗത ഗ്യാലക്‌സി എസ്24 അള്‍ട്രയ്ക്ക് നല്‍കാനാവും. റാന്‍ഡം 4കെ ട്രാന്‍സ്ഫര്‍ സ്പീഡ് ടെസ്റ്റിലും ഇത് തന്നെയാണ് അവസ്ഥ. യുഎഫ്എസ് സ്റ്റോറേജില്‍ കുറഞ്ഞ ലാറ്റന്‍സിയാണ് രേഖപ്പെടുത്തിയത്. കുറഞ്ഞ ലാറ്റെന്‍സിയുണ്ടെങ്കില്‍ അതിവേഗം ഡാറ്റ ആക്‌സസ് ലഭിക്കും. വേഗത്തില്‍ വായിക്കുകയും, അതുപോലെ ഈ ഡിവൈസില്‍ എഴുതാനും സാധിക്കും. വേഗത്തില്‍ ആപ്പുകള്‍ തുറക്കാനും, ഫോണിന്റെ എളുപ്പത്തിലുള്ള യൂസര്‍ ഇന്റര്‍ഫേസും, വേഗത്തിലുള്ള ഫയല്‍ ട്രാന്‍സ്ഫറുമെല്ലാം ഇതില്‍ ലഭിക്കും. അതേസമയം ആപ്പിള്‍ പിന്നിലായി എന്നത് കൊണ്ട് മോശമാണ് എന്ന് അര്‍ഥമില്ല. വിപണിയിലെ അതിവേഗ ഫോണുകളിലൊന്നാണ് ഐഫോണ്‍ 15 പ്രൊ മാക്‌സ്. അതേസമയം ഗ്യാലക്‌സി എസ്24 സീരീസിന്റെ പ്രീ ഓര്‍ഡറുകളും ഇന്ത്യയില്‍ നേരത്തെ ആരംഭിച്ചിരുന്നു.

വന്‍ പ്രതികരണമാണ് ഫോണിന് ലഭിക്കുന്നതെന്ന് സാംസങ്ങ് പറയുന്നു. മൂന്ന് ദിവസത്തിനുള്ളില്‍ രണ്ടര ലക്ഷം ബുക്കിംഗാണ് ലഭിച്ചതെന്നും സാംസങ്ങ് ഇന്ത്യ അറിയിച്ചു. എസ്24, എസ്24 പ്ലസ്, എസ്24 അള്‍ട്ര എന്നിവയ്ക്കാണ് വമ്പന്‍ പ്രതികരണം ലബിക്കുന്നത്. ഗ്യാലക്‌സി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫീച്ചറുമായിട്ടാണ് എസ്24 സീരീസ് വിപണിയിലേക്ക് എത്തുന്നത്. ലൈവ് ട്രാന്‍സ്ലേറ്റ്, ഇന്റര്‍പ്രെറ്റര്‍, ചാറ്റ് അസിസ്റ്റ്, നോട്ട് അസിസ്റ്റ്, ട്രാന്‍സ്‌ക്രിപ്റ്റ് അസിസ്റ്റ്, എന്നിവയെല്ലാം എഐ ഫീച്ചറില്‍ വരും. ജനറേറ്റീവ് എഐ സപ്പോര്‍ട്ടായ സാംസങ്ങ് കീബോര്‍ട്ട്, ആന്‍ഡ്രോയിഡ് ഓട്ടോ അടക്കമുള്ള നിരവധി ഫീച്ചറുകള്‍ വേറെയും ലഭിക്കും. ഗംഭീരമായ ക്യാമറയും, തകര്‍പ്പന്‍ പെര്‍ഫോമന്‍സും ഇതിനൊപ്പം സാംസങ്ങ് ഉറപ്പ് നല്‍കുന്നു. 50 മെഗാപിക്‌സാല്‍ ടെലിഫോട്ടോ സെന്‍സര്‍ തന്നെ ഈ ഫോണിലുണ്ട്. 4000 മുതല്‍ 5000 എംഎഎച്ച് ബാറ്ററി വരെ വിവിധ ഫോണുകളിലായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.