യുപിഎസ്‌സി സിഎസ്ഇ എന്നത് പലരുടെയും സ്വപ്നമാണ്. കഠിനാധ്വാനത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും തീവ്രമായ പഠനത്തിന്റെയും യഥാർത്ഥ പരീക്ഷണമായ ഈ പരീക്ഷയിൽ വി‍‍‍ജയിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ ഐഎഎസ് ദിവ്യ തൻവാർ എന്ന 22 വയസ്സുകാരി ആ സ്വപ്നത്തിനരികിയിലെത്തിയത് വളരെ പെട്ടന്നാണ്. ഇതോടെ ദിവ്യ തൻവാർ എന്ന പെൺകുട്ടി സിവിൽ സർവ്വീസ് സ്വപ്നം കാണുന്നവരുടെ മാതൃകയായി മാറിയിരിക്കുന്നു.

വിജയം നേരത്തെ തന്നെ തേടിയെത്തി എങ്കിലും അതിലെത്താനുള്ള വഴികൾ അത്ര എളുപ്പമായിരുന്നില്ല. കോച്ചിംഗ് സെന്ററിനെ പോലും ആശ്രയിക്കാതെ നേടിയ വിജയമെന്നതിനാൽ ദിവ്യ തൻവാർ കുറച്ച് അതികം അതിശയം സൃഷ്ടിച്ച പെൺകുട്ടിയായി മാറി . 21ാം വയസ്സിലാണ് ദിവ്യ തന്റെ ആദ്യ വിജയം നേടിയെടുത്തത്.

2021ലായിരുന്നു ആ പരീക്ഷ.എന്നാൽ ആദ്യ ശ്രമത്തിൽ തന്നെ 438 സ്‌കോർ കരസ്ഥമാക്കിയെങ്കിലും മികച്ച റാങ്ക് ലക്ഷ്യമാക്കി 2022-ൽ 22-ാം വയസ്സിൽ വീണ്ടും യു.പി.എസ്.സി സി.എസ്.ഇ.യിൽ പങ്കെടുത്തു. ഇത്തവണ 105ാം സ്ഥാനമാണ് അവൾ കരസ്ഥമാക്കിയത്. അതായത് എഴുതിയ രണ്ട് തവണയും മികച്ച സ്കോർ.

Divya Tanwar

ഒരു കോച്ചിംഗ് സെന്ററിനെ പോലും ആശ്രയിക്കാതെ പൂർണമായും യൂട്യൂബിനെ ആശ്രയിച്ചായിരുന്നു അവളുടെ പഠിത്തം . സൈറ്റിൽ ലഭ്യമായ ധാരാളം വിഭവങ്ങൾ ഉള്ളതിനാൽ, പരീക്ഷയ്ക്കുള്ള പഠന സാമഗ്രികൾക്ക് ക്ഷാമുണ്ടായിരുന്നില്ല. ഹരിയാനയിലെ മഹേന്ദ്രഗഡിലാണ് ദിവ്യയുടെ താമസം. ഗവൺമെന്റ് സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം മഹേന്ദ്രഗഡിലെ നവോദയ വിദ്യാലയത്തിൽ പഠിക്കാൻ തിരഞ്ഞെടുത്തു.

സയൻസിൽ ബിരുദം നേടി ശേഷമാണ് ദിവ്യയിൽ യുപിഎസ്‌ എന്ന സ്വപ്നം ഉടലെടുക്കുന്നതും പിന്നീട് അതിന് വേണ്ടി തയ്യാറെടുക്കാൻ തുടങ്ങിയതും.മൂന്ന് കുട്ടികളെ സ്വന്തമായി പരിപാലിച്ച ദിവ്യയുടെ അമ്മ യുപിഎസ്‌സി തയ്യാറെടുപ്പ് യാത്രയിൽ ദിവ്യയ്ക്ക് വലിയ പിന്തുണയായിരുന്നു. അങ്ങനെ കഷ്ടപ്പാടിൽ നിന്ന് അതിനെയെല്ലാം മറികടന്ന് ഇന്ന് തന്റെ സ്വപ്നം യാത്ഥാർത്യമാക്കിയ സന്ദോഷത്തിലാണ് അവൾ.

വളരെ നേരത്തെ ഉത്തരവാദിത്വമുള്ള ശ്രമദ്ധേയെറെ വേണ്ട ജോലിയാണ് ദിവ്യയ്ക്ക് ഇന്നുള്ളത്.അപ്പോൾ സാദരണക്കാരിയായി ഒരു കൗമാരക്കാരിയായുള്ള ജീവിതമല്ലെന്ന് തോന്നുണ്ടാകും നിങ്ങൾ. എന്നാൽ അവിടെയും ദിവ്യ അത്ഭുതമാണ്.

കാരണം ഐ.എ . എസ് ദിവ്യ തൻവർ ഇൻസ്റ്റാഗ്രാമിൽ സജീവമാണ്, കൂടാതെ പലപ്പോഴും മോട്ടിവേഷണൽ വീഡിയോകൾ പോസ്റ്റുചെയ്യുകയും പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് വഴികാട്ടുകയും ചെയ്യുന്നു.