ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളിൽ കൊഹ്ലി കളിക്കില്ല; താരം അവധി ആവശ്യപ്പെട്ടതായി ബിസിസിഐ

ഡൽഹി: ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളിൽ വിരാട് കോഹ്‌ലി കളിക്കില്ല. വ്യക്തിപരമായ കാരണങ്ങളാലാണ് താരം മത്സരങ്ങളിൽ നിന്ന് പിന്മാറുന്നത്. കോഹ്‌ലി അവധി ആവശ്യപ്പെട്ടതായി ബിസിസിഐ സെക്രട്ടറി ജയ് ഷാ സ്ഥിരീകരിച്ചു. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയോടും ടീം മാനേജ്മെന്റിനോടും കോഹ്‌ലി ഇക്കാര്യം സംസാരിച്ചു.

രാജ്യത്തിന് വേണ്ടി ക്രിക്കറ്റ് കളിക്കുന്നതിനാണ് തന്റെ ആദ്യ പരി​ഗണന. എന്നാൽ ചില വ്യക്തിപരമായ സാഹചര്യങ്ങളിൽ തനിക്ക് കളത്തിൽ നിന്ന് മാറി നിൽക്കേണ്ടി വരുമെന്ന് കോഹ്‌ലി പറഞ്ഞു. പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് കോഹ്‌ലിയുടെ ആവശ്യം പരി​ഗണിക്കുകയായിരുന്നു. താരത്തിന്റെ സ്വകാര്യതയെ മാനിച്ച് പിന്മാറ്റത്തിന്റെ കാരണം ബിസിസിഐ വെളിപ്പെടുത്തിയില്ല.

ഉടൻ തന്നെ കോഹ്‌ലിക്ക് പകരക്കാരനെ പ്രഖ്യാപിക്കുമെന്നും ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ അഫ്​ഗാൻ പരമ്പരയിലെ ആദ്യ ട്വന്റി 20യിലും വിരാട് കോഹ്‌ലി കളിച്ചിരുന്നില്ല. വ്യക്തിപരമായ കാരണങ്ങളാലാണ് കോഹ്‌ലി അഫ്ഗാനെതിരായ ആദ്യ മത്സരത്തിൽ നിന്ന് പിന്മാറിയത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments