
കേരളം ശ്രീലങ്കയുടെ ഗതികേടിലേക്ക്; 1500 കോടിയുടെ ഓവര്‍ ഡ്രാഫ്റ്റില്‍; നികുതി പിരിവില്‍ പരാജയമായി കെ.എന്‍. ബാലഗോപാല്‍
നികുതി പിരിവിലെ കെടുകാര്യസ്ഥതയും പിണറായി സംഘത്തിന്റെ ധൂര്‍ത്തും കാരണം കേരളം 1500 കോടിയുടെ ഓവര്‍ഡ്രാഫ്റ്റില്‍.. ട്രഷറിയില്‍ പണമില്ല, ശമ്പളവും പെന്‍ഷനും മുടങ്ങുമോ? ആശങ്കയില്‍ ജീവനക്കാരും പെന്‍ഷന്‍കാരും
തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ നികുതി പിരിവിലെ കെടുകാര്യസ്ഥതയ്ക്കൊപ്പം ധൂര്‍ത്തും കൂടിയതോടെ ഖജനാവ് ശൂന്യം. ശമ്പളം പോലും മുടങ്ങും എന്ന അവസ്ഥയിലായി കേരളം. ഓവര്‍ ഡ്രാഫ്റ്റ് 1500 കോടിയായി ഉയര്‍ന്നതോടെ ട്രഷറി ഇടപാടുകള്‍ സ്തംഭിച്ചു.
ദിവസ ബാക്കിയായി 1.66 കോടി രൂപ ട്രഷറിയില്‍ ഇല്ലെങ്കില്‍ റിസര്‍വ് ബാങ്കില്‍ നിന്ന് താല്‍ക്കാലിക വായ്പ ലഭിക്കും. 1644 കോടിയാണ് കേരളത്തിന് താല്‍ക്കാലിക വായ്പയായി എടുക്കാന്‍ കഴിയുന്നത്. ഇതും കവിഞ്ഞ് പണമെടുക്കുമ്പോഴാണ് ഓവര്‍ഡ്രാഫ്റ്റ് ആകുന്നത്.
കേരളം ഇതിനകം 1500 കോടി ഓവര്‍ഡ്രാഫ്റ്റിലാണ്. 14 ദിവസത്തിനകം താല്‍ക്കാലിക വായ്പയും ഓവര്‍ഡ്രാഫ്റ്റും ചേര്‍ന്ന തുക തിരിച്ച് അടച്ചില്ലെങ്കില്‍ ട്രഷറി ഓവര്‍ഡ്രാഫ്റ്റിലാകും. അനുവദിച്ചതില്‍ 1000 കോടിയുടെ വായ്പ മാത്രമാണ് ഇനി എടുക്കാന്‍ ഉള്ളത്. ഈ മാസം 27 ന് ലഭിക്കുന്ന കേന്ദ്ര നികുതി വിഹിതവും 1000 വായ്പയും കൂട്ടി ഓവര്‍ഡ്രാഫ്റ്റ് ഒഴിവാക്കാനുള്ള ശ്രമത്തിലാണ് ബാലഗോപാല്‍.
വൈദ്യുതി മേഖലയുടെ പരിഷ്കാരങ്ങളുടെ പേരില്‍ കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന 4065 കോടി വായ്പ കൊണ്ട് ശമ്പളവും പെന്‍ഷനും കൊടുക്കാനാണ് ബാലഗോപാല്‍ ഉദ്ദേശിക്കുന്നത്. ഈ മാസത്തെ ശമ്പളവും പെന്‍ഷനും വൈകുമോ എന്ന ആശങ്കയിലാണ് ജീവനക്കാരും പെന്‍ഷന്‍കാരും.
ബജറ്റില്‍ പ്രഖ്യാപിച്ച 38,629 കോടിയുടെ പദ്ധതിയില്‍ അമ്പത് ശതമാനം മാത്രമാണ് ചെലവാക്കിയത്. സാമ്പത്തിക വര്‍ഷം അവശേഷിക്കാന്‍ 2 മാസം മാത്രം അവശേഷിക്കുമ്പോള്‍ പദ്ധതി ചെലവുകള്‍ക്ക് മാത്രം കണ്ടെത്തേണ്ടത് 20,000 കോടിയാണ്. ബാലഗോപാലിന്റെ ധനകാര്യ മാനേജ്മെന്റില്‍ ശ്രീലങ്കയ്ക്ക് സമാനമായ അവസ്ഥയിലേക്കാണ് കേരളത്തിന്റേയും പോക്ക്.
- പീഡനം, പണം തട്ടല്‍; റാപ്പർ വേടനെതിരെ ബലാത്സംഗപരാതിയുമായി യുവ ഡോക്ടർ
- ‘സത്യം’ കമ്പ്യൂട്ടേഴ്സിന്റെ രക്ഷകൻ, ഐഡിബിഐ ചെയർമാൻ ടി.എൻ. മനോഹരൻ അന്തരിച്ചു
- ഊരാളുങ്കലിന് 1.66 ലക്ഷം കോടിയുടെ കടം; നിക്ഷേപത്തിന് 1% അധിക പലിശ നൽകാൻ വീണ്ടും സർക്കാർ അനുമതി
- ഇന്ത്യക്ക് ട്രംപിന്റെ ‘ഷോക്ക് ട്രീറ്റ്മെന്റ്’; ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25% ഇറക്കുമതി തീരുവ, റഷ്യൻ എണ്ണ വാങ്ങുന്നതിന് പിഴയും
- ‘നിസാർ’ വിജയകരമായി വിക്ഷേപിച്ചു; ചരിത്രം കുറിച്ച് ഐഎസ്ആർഒ