Job VacancyNews

തിരുവനന്തപുരത്ത് അധ്യാപക ഒഴിവുകൾ

പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനിയറിങ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് ഡിപ്പാർട്ട്‌മെന്റിലെ അധ്യാപക ഒഴിവുകളിൽ കരാർ നിയമനത്തിന് ഫെബ്രുവരി 24ന് എഴുത്തുപരീക്ഷയും അഭിമുഖവും നടക്കും.

കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്ങിൽ എ.ഐ.സി.റ്റി.ഇയുടെ മാനദണ്ഡ പ്രകാരമുള്ള യോഗ്യത ഉള്ളവർക്ക് പങ്കെടുക്കാം.

ഫെബ്രുവരി 23ന് വൈകിട്ട് 4ന് മുമ്പ് www.lbt.ac.in ൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. തുടർന്ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി 24ന് രാവിലെ 9:30 മണിക്ക് കോളേജ് ഓഫീസിൽ ഹാജരാകണം

Leave a Reply

Your email address will not be published. Required fields are marked *